ജസ്റ്റിസ് ലോയയുടെ മരണത്തില്‍ എപ്പോഴാണ് അമിത് ഷായെ ചോദ്യം ചെയ്യുക?: അരവിന്ദ് കെജ്രിവാള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd February 2018 04:35 PM  |  

Last Updated: 23rd February 2018 04:35 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ തന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയ കേന്ദ്രസര്‍ക്കാര്‍ ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് എപ്പോഴാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷായെ ചോദ്യം ചെയ്യുന്നതെന്ന് അരവിന്ദ് കെജ്രിവാള്‍. 

ചീഫ് സെക്രട്ടറിക്ക് മുഖത്തടിയേറ്റ വിഷയത്തില്‍ തന്റെ വീട്ടിലേക്ക് ഒരുപറ്റം പൊലീസിനെ അയച്ചു, റെയ്ഡ് നടത്തി. എന്നിട്ടും ജസ്റ്റിസ് ലോയയുടെ മരണത്തിലെ ആദ്യം മുതലേ പ്രതിയെന്നാരോപിക്കപ്പെട്ട ബിജെപി ദേശീയധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല, അദ്ദേഹം ചോദിച്ചു. 

ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ അക്രമിച്ച കേസില്‍ എഎപി എംഎല്‍എമാരായ അമാനുള്ള ഖാന്‍, പ്രകാശ് ജര്‍വാള്‍ എന്നിവരെ നേരത്തെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച നൂറ്റമ്പതോളം വരുന്ന പൊലീസ് സംഘം സിവില്‍ ലൈനിലെ കെജ്രിവാളിന്റെ വസതിയില്‍ തിരച്ചിലിനെത്തിയത്.