'ഇന്ത്യന്‍ മാധ്യമങ്ങള്‍ പാവങ്ങളാണ്, അതുകൊണ്ട് അവരെ ഇഷ്ടമാണ്'; ഇന്ത്യയിലെ മാധ്യമങ്ങളെ പുകഴ്ത്തി ട്രംപ് ജൂനിയര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th February 2018 02:55 PM  |  

Last Updated: 24th February 2018 02:59 PM  |   A+A-   |  

trump-jr

 

ഇന്ത്യയിലെ മാധ്യമങ്ങളെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍. അമേരിക്കയിലെ ആക്രമകാരികളായ മാധ്യമങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ മാധ്യങ്ങള്‍ക്ക് മൃദുല സ്വഭാവമാണെന്നും അതിനാല്‍ അവയെ താന്‍ ഇഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു ട്രംപ് ജൂനിയര്‍. 

ഇന്ത്യന്‍ മാധ്യമങ്ങളെ ഇഷ്ടപ്പെടുന്നു എന്നുപറയുന്ന ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യ വ്യക്തിയായിരിക്കും ഞാന്‍. അവര്‍ വളരെ ശാന്തരും മൃദുല സ്വഭാവമുള്ളവരുമാണ്. അമേരിക്കന്‍ മാധ്യമങ്ങളെ ഉദാഹരം സഹിതമാണ് അദ്ദേഹം വിമര്‍ശിച്ചത്. ബുദ്ധിമുട്ടുള്ള സമയങ്ങളിലും ഇന്ത്യക്കാര്‍ ചിരിക്കുമെന്ന് പറഞ്ഞാല്‍ വാഷിംഗ് പോസ്റ്റ് പറയും ചിരിക്കുന്നതുകൊണ്ട് ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന് പാവപ്പെട്ടവരെയാണ് ഇഷ്ടമെന്ന്.

എന്നാല്‍ രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കാന്‍ ട്രംപ് ജൂനിയര്‍ തയാറായില്ല. താനൊരു ബിസിനസ് കാരനായിട്ടാണ് വന്നിരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. പത്ത് വര്‍ഷത്തിനിടെ ഇന്ത്യയിലെ വ്യവസായ സാഹചര്യങ്ങളിലുണ്ടായ മാറ്റത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.