നീരവ് മോദിയുടെ അതേ മാതൃകയില്‍ വീണ്ടും ബാങ്ക് തട്ടിപ്പ്; 390 കോടി രൂപയുടെ തട്ടിപ്പിന് സിബിഐ കേസ്

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 24th February 2018 08:47 AM  |  

Last Updated: 24th February 2018 08:47 AM  |   A+A-   |  

 

ന്യൂഡല്‍ഹി: വിവാദ വജ്ര വ്യാപാരി നീരവ് മോദിയുടെ അതേ മാതൃകയില്‍ വീണ്ടും ബാങ്ക് തട്ടിപ്പ്. 390 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ദില്ലി ദ്വാരകദാസ് സേത് ജ്വല്ലറിക്കെതിരെ സിബിഐ കേസെടുത്തു. തട്ടിപ്പിനിരയായ ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ തട്ടാന്‍ നീരവ് മോദി ഉപയോഗിച്ച ജാമ്യചീട്ടുകള്‍ തന്നെയാണ് ഇവിടെയും വില്ലന്‍. സംഭവത്തില്‍ ജ്വല്ലറി ഉടമകളായ സഭ്യസേത്, റീത്ത എന്നിവര്‍ ഒളിവിലാണ്.

അതേസമയം സാമ്പത്തിക തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി തേടി. ഇതിനായി കമ്പനി നിയമട്രിബ്യൂണലിനെ കേന്ദ്രസര്‍ക്കാര്‍ സമീപിച്ചു.