ഇതാരാ?.. മനസിലാവുന്നില്ലല്ലോ..!!: എഐഡിഎംകെ ഹെഡ്ക്വാട്ടേഴ്‌സിന് മുന്നിലുള്ള പ്രതിമ ജയലളിതയെപ്പോലെയല്ല

By സമകാലികമലയാളം ഡെസ്‌ക്   |   Published: 24th February 2018 08:41 PM  |  

Last Updated: 24th February 2018 08:41 PM  |   A+A-   |  

jayalalithaa_1_(1)bhjhnhn

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പ്രതിമയ്‌ക്കെതിരെ പരിഹാസവുമായി സോഷ്യല്‍മീഡിയ. എഐഡിഎംകെ ഹെഡ്ക്വാട്ടേഴ്‌സിന് മുന്നില്‍ പുതുതായി അനാച്ഛാദനം ചെയ്ത പ്രതിമയ്ക്ക് ജയലളിതയുമായി വിദൂര സാമ്യം പോലുമില്ലെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. 

ജയലളിതയുടെ എഴുപതാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ചാണ് പ്രതിമ സ്ഥാപിച്ചത്. ചെന്നൈയില്‍ എഐഡിഎംകെയുടെ പാര്‍ട്ടി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ എം.ജി.ആറിന്റെ പ്രതിമയ്ക്ക് സമീപമാണ് പുതിയ പ്രതിമ ഇന്ന് അനാവരണം ചെയ്തത്.

ജയലളിതയുടെ പാര്‍ട്ടി ചിഹ്നമായ രണ്ട് ഇലകളെ അവര്‍ തന്റെ രണ്ട് കൈവിരല്‍ ഉയര്‍ത്തിക്കാണിച്ചാണ് പ്രതിനിധീകരിച്ചിരുന്നത്. ആ ചിഹ്നം അതേപോലെ പ്രതിമയിലും പ്രകടമാണ്. 

പ്രതിമയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ജയലളിതയുമായി സാമ്യമില്ലെന്ന ആരോപണവുമായി ട്വീറ്റുകള്‍ വന്നത്. പരിഹാസത്തോടൊപ്പം ജയലളിത അനുയായികളുടെ രോഷവും പ്രകടമാണ്.