ബാങ്ക് തട്ടിപ്പുകാരെ നിയന്ത്രിക്കാന്‍ നിയമം ശക്തമാക്കും: അരുണ്‍ ജെയ്റ്റ്‌ലി

ബാങ്ക് തട്ടിപ്പുകാരെ നിയന്ത്രിക്കാന്‍ നിയമം ശക്തമാക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി
ബാങ്ക് തട്ടിപ്പുകാരെ നിയന്ത്രിക്കാന്‍ നിയമം ശക്തമാക്കും: അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പുകാരെ നിയന്ത്രിക്കാന്‍ നിയമം ശക്തമാക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇക്കോണമിക് ടൈംസ് സംഘടിപ്പിച്ച ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു ജെയ്റ്റ്‌ലി. എല്ലാ ഇടപാടുകള്‍ക്കും നിരീക്ഷകരുണ്ട്. നിര്‍ഭാഗ്യവശാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കപ്പെടുന്നില്ല, ഓഡിറ്റര്‍മാരേയും ബാങ്ക് മാനേജര്‍മാരേയും കുറ്റപ്പെടുത്തി മന്ത്രി പറഞ്ഞു. 

രാഷ്ട്രീയക്കാര്‍ മാത്രമാണ് പ്രതിസ്ഥാനത്ത് എത്തുന്നത്. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമം കൂടുതല്‍ ശക്തമാക്കും. അദ്ദേഹം പറഞ്ഞു. 

തട്ടിപ്പുകാരെ പിടികൂടാന്‍ സാധിക്കാത്തതും മാനേജ്‌മെന്റുകള്‍ക്ക് ഇത്തരം തട്ടിപ്പുകളെക്കുറിച്ച് അറിവില്ലാതിരിക്കുന്നതും ആശങ്കപ്പെടുത്തുന്നുവെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com