രാഹുല്‍ ഗാന്ധി എന്റെ നേതാവല്ല; പ്രിയങ്കയുടെ വരവിനായി കാത്തിരിക്കുന്നു: ഹാര്‍ദിക് പട്ടേല്‍

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 24th February 2018 08:51 PM  |  

Last Updated: 24th February 2018 08:51 PM  |   A+A-   |  

 

മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഇഷ്ടമാണെങ്കിലും അദ്ദേഹമല്ല തന്റെ നേതാവെന്ന് പാട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേല്‍. താന്‍ കാത്തിരിക്കുന്നത് പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശനത്തിനാണെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് ഒരു പരിധിവരെ രാഹുലിനെ ഇഷ്ടമാണ്, എന്നാല്‍ ഞാന്‍ കോണ്‍ഗ്രസിന്റെ നേതാവായി സങ്കല്‍പ്പിക്കുന്നത് പ്രിയങ്ക ഗാന്ധിയെയാണ്. ഹാര്‍ദിക് പഞ്ഞു. 

അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ മോദിക്കെതിരെ താന്‍ മത്സരിക്കില്ലെന്നും ഈ അവസരം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച പട്ടേലും അദ്ദേഹത്തിന്റെ സംഘടനയും ബിജെപിയുടെ പല കോട്ടകളും ഇളക്കി കോണ്‍ഗ്രസിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിരുന്നു.