നിയമപരമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള ലൈസന്‍സ് അല്ല വിവാഹം: ഡെല്‍ഹി ഹൈക്കോടതി

By സമകാലികമലയാളം ഡെസ്‌ക്  |   Published: 25th February 2018 05:28 PM  |  

Last Updated: 25th February 2018 05:28 PM  |   A+A-   |  

sexjklj

ന്യൂഡെല്‍ഹി: വിവാഹ ജീവിതത്തിനിടയിലെ ബലാത്സംഘത്തിന് ശിക്ഷ വേണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ വ്യത്യസ്തമായൊരു വിധി പുറപ്പെടുവിച്ചിരിക്കുകയാണ് ഡെല്‍ഹി ഹൈക്കോടതി. നിയമപരമായി ലൈംഗിക സുഖം ലഭിക്കാനുള്ള കരാറല്ല വിവാഹം എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

ഭാര്യ തനിക്ക് ലൈംഗിക സുഖം തരുന്നില്ല എന്ന് ആരോപിച്ചുകൊണ്ട് ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ട കേസില്‍ വൈവാഹിക ബലാത്സംഗം നടന്നിട്ടുണ്ട് എന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

' രാജ്യത്ത് വൈവാഹിക ജീവിതത്തിലെ ബലാത്സംഗം നിയമപരമായി കുറ്റകരമായി കണക്കാക്കുന്നില്ല എങ്കിലും ഇത് മാനസിക പീഡനമാണ്. ഒരു വ്യക്തിയോടുള്ള കടുത്ത അനാദരവും അയാളുടെ അന്തസിനേയും ഭാര്യുയുടെ സംവേദനക്ഷമതയേയും ഇല്ലാതാക്കുന്നതാണ്. ജീവിക്കാനുള്ള അവകാശത്തേയും സ്വാതന്ത്ര്യത്തേയും നിഷേധിക്കുന്നു എന്നിടത്ത് ഇത് ഭരണഘടനയുടെ ലംഘനമാണ്' കോടതി നിരീക്ഷിച്ചു.

'ലൈംഗികബന്ധം ദാമ്പത്യ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതേസമയം ലൈംഗിക സുഖം ലഭിക്കാനുള്ള കരാറാണ് വിവാഹം എന്ന് പറയാനാകില്ല.' വിവാഹമോചനമാവശ്യപ്പെട്ടുകൊണ്ടുള്ള ഭര്‍ത്താവിന്റെ ഹര്‍ജി തള്ളിയ ജസ്റ്റിസ് ധര്‍മേഷ് ശര്‍മ പറഞ്ഞു.