വീട്ടുകാര്‍ നിശ്ചയിച്ച വിവാഹം മുടക്കാന്‍ വധുവും കാമുകനും ചേര്‍ന്ന് വരനെ തീകൊളുത്തി കൊന്നു; സംഭവം വിവാഹത്തിന് രണ്ട് ദിവസം മുന്‍പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2018 12:54 PM  |  

Last Updated: 25th February 2018 12:54 PM  |   A+A-   |  

kashmir-age_1505549915

 

വീട്ടുകാര്‍ തീരുമാനിച്ച വിവാഹം മുടക്കാന്‍ 20 കാരിയും കാമുകനും വരനെ തീകൊളുത്തി കൊന്നു. തെലുങ്കാനയിലായിരുന്നു സംഭവം. വിവാഹത്തിന് രണ്ട് ദിവസം മുന്‍പായിരുന്നു യുവതിയും കാമുകനും ചേര്‍ന്ന് ബി. യകൈയയെ തീകൊളുത്തി കൊന്നത്. ഗുരുതരമായി തീപ്പൊള്ളലേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരിക്കുകയായിരുന്നു. 

അരുണയും അവരുടെ കാമുകനായ ബാലസ്വാമിയും ചേര്‍ന്നാണ് കൃത്യം നടത്തിയത്. പെണ്‍കുട്ടിയുടെ വീടിന് പുറത്തുവെച്ച് യകൈയയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. അരുണയും യകൈയയും തമ്മിലുള്ള വിവാഹം ഒരു മാസം മുന്‍പാണ് വീട്ടുകാര്‍ ഉറപ്പിച്ചത്. എന്നാല്‍ യുവതി ബാലസ്വാമിയുമായി പ്രണയത്തിലായതിനാല്‍ വിവാഹത്തില്‍ താല്‍പ്പര്യമില്ലായിരുന്നു. വീട്ടുകാര്‍ക്ക് അരുണയുടെ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും അവര്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് യുവതി വിവാഹത്തിന് സമ്മതിച്ചു. എന്നാല്‍ ബാലസ്വാമിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തയാറായില്ല. വീട്ടുകാര്‍ ഇരുവരുടേയും ബന്ധം അംഗീകരിക്കില്ലെന്ന് ഉറപ്പായതോടെയാണ് യകൈയയെ ഇല്ലാതാക്കാന്‍ പദ്ധതിയിട്ടത്. 

സംഭവ ദിവസം തന്റെ വീടിന് വെളിയില്‍ വരണമെന്ന് യകൈയയോട് അമല ആവശ്യപ്പെട്ടു. ഇത് കേട്ട് എത്തിയ യകൈയയുടെ നേരെ ബാലസ്വാമി പെട്രോള്‍ എറിയുകയും കത്തിക്കുകയുമായിരുന്നു. യകൈയ ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് ഇരുവരും ആദ്യം പറഞ്ഞത്. പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.