ശ്രീദേവിയുടെ അകാല മരണം ദു:ഖത്തിലാഴ്ത്തിയെന്ന് പ്രധാനമന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 25th February 2018 09:25 AM  |  

Last Updated: 25th February 2018 09:25 AM  |   A+A-   |  

 


ന്യൂഡല്‍ഹി: ചലച്ചിത്രതാരം ശ്രീദേവിയുടെ മരണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ശ്രീദേവിയുടെ അകാലമരണം ഏറേ വേദനിപ്പിക്കുന്നു. അവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. 


കോടിക്കണക്കിന് ആരാധകരുടെ ഹൃദയം തകര്‍ത്തുകൊണ്ടാണ് ശ്രീദേവിയുടെ വിയോഗവാര്‍ത്ത പുറത്തുവന്നതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. മൂന്‍ട്രാം പിറൈ, ലംഹേ. ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയ ചിത്രങ്ങളിലെ ശ്രീദേവിയുടെ പ്രകടനം ഏറെ പ്രചോദനപരമാണ്. ശ്രീദേവിയുടെ കടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്ന് രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. 

രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ശ്രീദേവിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീദേവിയുടെ വിയോഗവാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണെന്ന് ശശി തരൂര്‍ എംപി ട്വീറ്റ് ചെയ്തു. ആരാധകരുടെ മനസ്സില്‍ ശ്രീദേവി എന്നും ജീവിക്കുമെന്നും ശശി തരൂര്‍ ട്വിറ്ററിലെഴുതി. 

ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയതിനിടെ യുഎഇയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് ശ്രീദേവി മരണപ്പെട്ടത്. ശനിയാഴ്ച രാത്രി 11.30നായിരുന്നു മരണം.