ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകും: പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി

By സമകാലികമലയാളം ഡെസ്‌ക്  |   Published: 25th February 2018 06:16 PM  |  

Last Updated: 25th February 2018 07:24 PM  |   A+A-   |  

sridevi2fghvhjb

മുംബൈ: ദുബായിൽ അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വെെകും. മൃതദേഹം ഇന്ന് തന്നെ മുംബയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യൻ കോൺസുലേറ്റ് ഊർജിതമാക്കിയെങ്കിലും നാളെ പുലർച്ചെ മാത്രമേ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കൂ എന്നാണ് പുറത്ത് റിപ്പോർട്ടുകൾ. അതേസമയം, പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് വരാതെ മരണകാരണം അടക്കമുള്ള കാര്യങ്ങളിൽ ഒന്നും ഒന്നും പറയാനാകില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം. 

ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം മുഹൈസിനയിലെ മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററിലേക്കു കൊണ്ടു പോയി എംബാം ചെയ്ത ശേഷമായിരിക്കും മുംബയിലേക്ക് കൊണ്ടുവരിക.

അല്‍ ഖിസൈസിലുള്ള പൊലീസ് ആസ്ഥാനത്തെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ ശ്രീദേവിയുടെ കുടുംബത്തിനൊപ്പമുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ടും ലഭിക്കേണ്ടതുണ്ട്.