48 വര്‍ഷത്തെ കുടുംബ വാഴ്ചയും 48 മാസത്തെ എന്‍ഡിഎ ഭരണവും താരതമ്യം ചെയ്യണം: മോദി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2018 09:14 PM  |  

Last Updated: 25th February 2018 09:14 PM  |   A+A-   |  

 

പുതുച്ചേരി: കുടുംബവാഴ്ച്ചയില്‍ മുന്നോട്ടുപോകുന്ന കോണ്‍ഗ്രസും വികസനത്താല്‍ മുന്നോട്ടുപോകുന്ന എന്‍ഡിഎയും തമ്മില്‍ ജനങ്ങള്‍ താരതമ്യം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് മോദി ഇങ്ങനെ പറഞ്ഞത്.

48 വര്‍ഷം ഈ രാജ്യം ഭരിച്ചത് ഒരു കുടുംബമായിരുന്നു. പ്രത്യക്ഷമായോ അല്ലാതെയോ ആയുള്ള കുടുംബഭരണം. 48 മാസം മാത്രം ഭരിച്ച എന്‍ഡിഎയേയും ബുദ്ധിജീവികള്‍ താരതമ്യം ചെയ്യണം. എന്‍ഡിഎ സര്‍ക്കാര്‍ മികച്ച നേട്ടങ്ങളുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതുച്ചേരിയില്‍ കേന്ദ്രഭരണമാണെങ്കിലും അടിസ്ഥാന സൗകര്യവികസന രംഗത്ത് നേട്ടങ്ങളുണ്ടാക്കാന്‍ കഴിയാത്തത് ഇവിടെയുള്ള കോണ്‍ഗ്രസ് ഭരണം കാരണമാണെന്ന് മോദി കുറ്റപ്പെടുത്തി. ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ദയനീയമാണ്. പുതുച്ചേരിയിലും കര്‍ണാടകത്തിലും ബിജെപി അധികാരത്തിലെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.