അമിത് ഷായുടെ പരിപാടിയില്‍ മോദിക്കെതിരെ ചോദ്യമുന്നയിച്ച കര്‍ഷകന്റെ മൈക്ക് പിടിച്ചുവാങ്ങി; വീഡിയോയുമായി കോണ്‍ഗ്രസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th February 2018 09:35 PM  |  

Last Updated: 26th February 2018 09:36 PM  |   A+A-   |  

 

ബെംഗളൂരു: ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ ചോദ്യോത്തര പരിപാടിയില്‍ മോദി സര്‍ക്കാരിനെതിരെ ചോദ്യമുന്നയിച്ച കര്‍ഷകന്റെ കൈയ്യില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അമിത്ഷായുടെ പ്രത്യേക കര്‍ഷക ചര്‍ച്ചാ പരിപാടിയിലായിരുന്നു സംഭവം.  കോണ്‍ഗ്രസാണ്  ട്വിറ്ററിലൂടെ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 

മോദി സര്‍ക്കാരിന്റെ നയങ്ങള്‍ കര്‍ഷകവിരുദ്ധമാണെന്ന വിമര്‍ശനമാണ് കരിമ്പു കര്‍ഷകന്‍ ഉന്നയിച്ചത്. എന്നാല്‍ ചോദ്യമുന്നയിച്ചതോടെ, രണ്ടു പേര്‍ ചേര്‍ന്ന് ഇയാളുടെ മൈക്ക് ബലമായി പിടിച്ചുവാങ്ങുകയും ചോദ്യമുന്നയിക്കാനുള്ള അവസരം നിഷേധിക്കുകയും ചെയ്തു

നൂറുകണക്കിനു പേരെ വിളിച്ചുചേര്‍ത്താണ് പരിപാടി സംഘടിപ്പിച്ചത്. ഇതില്‍ അഞ്ചു പേര്‍ക്കായിരുന്നു ചോദ്യമുന്നയിക്കാന്‍ അവസരം. ഇതില്‍ ഒരാളെയാണ് ചോദ്യത്തിനിടെ മൈക്ക് വാങ്ങിച്ച് കൈയ്യേറ്റം ചെയ്തത്.