കേന്ദ്രമന്ത്രിമാര്‍ പങ്കെടുത്ത പരിപാടിയില്‍ സംസ്‌കൃത പ്രാര്‍ത്ഥന ഗാനം ചൊല്ലി; മദ്രാസ് ഐഐടി വിവാദത്തില്‍ 

സാധാരണ ഗവണ്‍മെന്റ് പരിപാടികളില്‍ 'തമിഴ് തായ് വാഴുത്' എന്ന് തുടങ്ങുന്ന തമിഴ് ഗാനം ആലപിച്ചാണ് ആരംഭിക്കാറുള്ളത്
കേന്ദ്രമന്ത്രിമാര്‍ പങ്കെടുത്ത പരിപാടിയില്‍ സംസ്‌കൃത പ്രാര്‍ത്ഥന ഗാനം ചൊല്ലി; മദ്രാസ് ഐഐടി വിവാദത്തില്‍ 

ഐടി മദ്രാസില്‍ കേന്ദ്ര മന്ത്രിമാര്‍ പങ്കെടുത്ത പരിപാടിയില്‍ സംസ്‌കൃത പ്രാര്‍ത്ഥന ഗാനം ആലപിച്ചത് വിവാദമാകുന്നു. സംസ്ഥാന ഗവണ്‍മെന്റിന്റെ പരിപാടികളില്‍ സാധാരണ തമിഴ് ഗാനങ്ങളാണ് ആലപിക്കാറുള്ളത്. ഇത് മാറ്റിയതാണ് പ്രതിഷേധത്തിന് കാരണമായത്. 

മുത്തുസ്വാമി ദീക്ഷിതരുടെ 'മഹാ ഗണപതിം മനസാ സ്മരാമി' എന്ന ഗാനമാണ് വിദ്യാര്‍ത്ഥികള്‍ ആലപിച്ചത്. ഐഐടി മദ്രാസിനൊപ്പം കൊണ്ടുവരുന്ന നാഷണല്‍ ടെക്‌നോളജി സെന്റര്‍ ഫോര്‍ പോര്‍ട്‌സ്, വാട്ടര്‍വേ ആന്‍ഡ് കോസ്റ്റിന്റെ ശിലാസ്ഥാപന ചടങ്ങിനായി അതിഥികളില്‍ എത്തിയതിന് ശേഷമാണ് പ്രാര്‍ത്ഥന ഗാനമാലപിച്ചത്. സാധാരണ ഗവണ്‍മെന്റ് പരിപാടികളില്‍ 'തമിഴ് തായ് വാഴുത്' എന്ന് തുടങ്ങുന്ന തമിഴ് ഗാനം ആലപിച്ചാണ് ആരംഭിക്കാറുള്ളത്. കേന്ദ്ര മന്ത്രിമാരായ നിധിന്‍ ഗഡ്കരി, പൊന്‍ രാധാകൃഷ്ണല്‍ എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്.

ഏതെങ്കിലും പ്രത്യേക ഗാനം ആലപിക്കണമെന്ന നിര്‍ദ്ദേശം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടില്ലെന്നാണ് ഐഐടി ഡയറക്റ്റര്‍ ഭാസ്‌കര്‍ രാമമൂര്‍ത്തി പറയുന്നത്. എന്നാല്‍ തമിഴിന് തള്ളിക്കളഞ്ഞതിനെതിരേ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കേന്ദ്ര മന്ത്രിമാര്‍ പങ്കെടുത്ത പരിപാടിയായതിനാലാണ് സംസ്‌കൃത ഗാനം ആലപിച്ചതെന്നും അതിനാല്‍ ഇവര്‍ ക്ഷമ പറയണമെന്നും എംഡിഎംകെ നേതാവ് പറഞ്ഞു. സംസ്‌കൃതവും ഹിന്ദിയും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com