ലീവ് അനുവദിച്ചില്ല: ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ സീനിയര്‍ ഉദ്യോഗസ്ഥനെ വെടിവെച്ച് കൊന്നു

ലീവ് അനുവദിച്ചില്ല: ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ സീനിയര്‍ ഉദ്യോഗസ്ഥനെ വെടിവെച്ച് കൊന്നു

കോണ്‍സ്റ്റബിളായ അര്‍ജുന്‍ സര്‍വീസ് തോക്ക് ഉപയോഗിച്ച് 13 തവണ മുകേഷിന് നേര്‍ക്ക് നിറയൊഴിച്ചെന്നാണ് പോലീസ് പറഞ്ഞത്. 

ഷില്ലോങ്: ലീവ് അനുവദിച്ച് നല്‍കാത്തതിന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥനെ വെടിവെച്ച് കൊന്നു. ആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് മുകേഷ് സി ത്യാഗിയാണ് കോണ്‍സ്റ്റബിള്‍ അര്‍ജുന്‍ ദേശ്വാളിന്റെ വെടിയേറ്റ് മരിച്ചത്.

തെക്കു പടിഞ്ഞാറന്‍ മേഘാലയിലെ ഖാസി ഹില്‍സിലെ മകിര്‍വാത്ത് ആര്‍പിഎഫ് ക്യാമ്പില്‍ ഞായറാഴ്ച് രാവിലെ 11.45നാണ് സംഭവം. കോണ്‍സ്റ്റബിളായ അര്‍ജുന്‍ സര്‍വീസ് തോക്ക് ഉപയോഗിച്ച് 13 തവണ മുകേഷിന് നേര്‍ക്ക് നിറയൊഴിച്ചെന്നാണ് പോലീസ് പറഞ്ഞത്. 

ലീവ് നല്‍കാത്തതിനെ തുടര്‍ന്ന് മുകേഷും അര്‍ജുനും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് ക്ഷുഭിതനായ അര്‍ജുന്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. മുകേഷിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ കോണ്‍സ്റ്റബിള്‍ ജോഗീന്ദര്‍ കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ഓം പ്രകാശ് യാദവ്, ഇന്‍സ്‌പെക്ടര്‍ പ്രദീപ് മീന എന്നിവര്‍ക്കും വെടിയേറ്റു. എല്ലാവരും അപകടനില തരണം ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com