കര്‍ണാടകയില്‍ ബിജെപി ജയിച്ചാല്‍ കര്‍ഷകരെ കാത്തിരിക്കുന്നത് അച്ചാദിന്‍: മോദി

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 27th February 2018 08:02 PM  |  

Last Updated: 27th February 2018 08:02 PM  |   A+A-   |  

 

ദവാന്‍ഗരെ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപി ജയിച്ചാല്‍ കര്‍ഷകര്‍ക്ക് വരാനിരിക്കുന്നത് അച്ചാദിന്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കര്‍ഷകന്റെ മകന്‍കൂടിയായ യെദ്യൂരപ്പയാണ് ഇന് കര്‍ണാടകയുടെ മുഖ്യമന്ത്രിയായി വരേണ്ടതെന്നും മോദി പറഞ്ഞു. 

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കൂടിയായ ബി.എസ് യോദ്യൂരപ്പയുടെ 75-ാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് നടന്ന കര്‍ഷക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. 

ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസിനെ ജനങ്ങള്‍ പരാജയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കര്‍ണാടകയിലും ഇത് തന്നെ സംഭവിക്കും. സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സിദ്ധരാമയ്യയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും മോദി പറഞ്ഞു.