പതിനാറുകാരിയെ യുവാവ് ബലാത്സംഗം ചെയ്തു, സഹോദരി മൊബൈലില്‍ പകര്‍ത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th February 2018 12:36 PM  |  

Last Updated: 27th February 2018 12:36 PM  |   A+A-   |  

raped_girl

 

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ പതിനാറുകാരിയെ യുവാവ് ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സഹോദരി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതായി പരാതി.  മുസഫര്‍ നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. തിങ്കളാഴ്ച നടന്ന സംഭവത്തില്‍ യുവാവിനും സഹോദരിക്കുമെതിരെ പൊലീസ് കേസെടുത്തു.  

റുക്‌സാന എന്ന പതിനാറുകാരിയെ സഹോദരന്‍ ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമ്രീന്‍ എന്ന യുവതിയ മൊബൈലില്‍ ചിത്രീകരിച്ചതായാണ് പരാതി. പിന്നീട് ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. 

കൂട്ടുകാരികളായിരുന്ന റുക്‌സാനയും സമ്രീനെയും നേരത്തെ താമസിച്ചത് ഒരുമിച്ചായിരുന്നു. തെറ്റിപ്പിരിഞ്ഞ ഇരുവരും തമ്മിലുള്ള വൈരാഗ്യമാണോ പരാതിക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ നടപടികളിലേക്ക് പോകുമെന്ന് പൊലിസ് അറിയിച്ചു.