മിമിക്രിയുമായി അമിത് ഷാ പ്രചാരണ വേദിയില്‍; അനുകരിച്ചത് രാഹുല്‍ ഗാന്ധിയെ; വീഡിയോ കാണാം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th February 2018 10:35 AM  |  

Last Updated: 27th February 2018 10:35 AM  |   A+A-   |  

amith_sha

 

ബംഗളൂരു; തെരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസിലേയും ബിജെപിയിലേയും പ്രധാന നേതാക്കളെല്ലാം കര്‍ണാടകയിലാണ്. ഭരണം പിടിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസും പിടിച്ചെടുക്കാന്‍ ബിജെപിയും പൊരിഞ്ഞ പോരാട്ടമാണ് നടത്തുന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും പ്രചാരണ പ്രവര്‍ത്തനവുമായി ശക്തമായി രംഗത്തുണ്ട്. കഴിഞ്ഞ ദിവസം നടന്ന പ്രചാരണ റാലിയില്‍ രാഹുല്‍ ഗാന്ധിയെ അനുകരിച്ചാണ് അമിത് ഷാ വ്യത്യസ്തനായത്. 

നിരന്തരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്ന രാഹുല്‍ ഗാന്ധിയെ കളിയാക്കിക്കൊണ്ടാണ് അമിത് ഷായുടെ പ്രകടനം. കഴിഞ്ഞ നാല് വര്‍ഷമായി അധികാരത്തിലിരുന്നിട്ട് നിങ്ങള്‍ എന്താണ് ചെയ്തതെന്നാണ് മോദിയോട് രാഹുല്‍ ഗാന്ധി ചോദിക്കുന്നതാണ് ബിജെപി അധ്യക്ഷന്‍ അനുകരിച്ചത്. കോണ്‍ഗ്രസ് പ്രസിഡന്റിന്റേതു പോലെ നിന്നുകൊണ്ടായിരുന്നു അമിത് ഷായുടെ പ്രകടനം. 

രാഹുല്‍ ബാബ എന്തിനാണ് ഇത്ര ശബ്ദം ഉയര്‍ത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്തിനാണ് നാല് വര്‍ഷം എന്തു ചെയ്തു എന്ന് ചോദിക്കുന്നത്. കോണ്‍ഗ്രസ് ഭരണത്തില്‍ നാല് തലമുറ നിങ്ങള്‍ എന്താണ് ചെയ്തതെന്ന് രാജ്യത്തിലെ ജനങ്ങളോട് പറയണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. എന്തായാലും അമിത് ഷായുടെ മിമിക്രിക്ക് വലിയ കൈയടിയാണ് ലഭിച്ചത്.