മോദി സര്‍ക്കാര്‍ ബംഗാളിനെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തുന്നു: മമത ബാനര്‍ജി

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 27th February 2018 03:23 PM  |  

Last Updated: 27th February 2018 03:23 PM  |   A+A-   |  

 

കൊല്‍ക്കത്ത: മോദി സര്‍ക്കാര്‍ പശ്ചിമ ബംഗാളിനെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. വൈദ്യുത പദ്ധതിയായ ദാമോദര്‍ വാലി കോര്‍പ്പറേഷന്റെ ആസ്ഥാനം ബംഗാളില്‍ നിന്ന് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മമത കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. 

ദാമോദര്‍ വാലി കോര്‍പ്പറേഷന്റെ ആസ്ഥാനം സംസ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കത്തിനെതിരെ കേന്ദ്രത്തിന് കത്തയക്കുമെന്നും അവര്‍ പറഞ്ഞു. 
ഇതിനെതിരെ ശക്തമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ദുര്‍ഗാപൂരിലെ അലോയി സ്റ്റീല്‍ പ്ലാന്റില്‍ വിദേശ നിക്ഷേപം കൊണ്ടുവരാനുള്ള നീക്കത്തേയും പൊതുമേഖല സ്ഥാപനം ബേര്‍ണ്‍ സ്റ്റാന്റേര്‍ഡ് അടച്ചുപൂട്ടാനുള്ള നീക്കത്തേയും മമത വിമര്‍ശിച്ചു. 

കേന്ദ്രസര്‍ക്കാര്‍ പശ്ചിമ ബംഗാളിനെ ഇല്ലാതാക്കനാണ് ശ്രമിക്കുന്നത്. ഇത് ഗൂഢാലോചനയാണ്. ദുര്‍ഗാപൂരിലെ അലോയ് സ്റ്റീല്‍ പ്ലാന്റിനെ സംബന്ധിച്ച് കേന്ദ്രം നടത്താന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് ഇതുവരെ ഒരു കത്തുപോലും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഇതിനെതിരെ ഞാന്‍ ശക്തമായി പ്രതിഷേധിക്കും, മമത പറഞ്ഞു.