ശ്രീദേവിയുടെ മരണം കൊലപാതകം; പിന്നില്‍ അധോലോകമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th February 2018 11:59 AM  |  

Last Updated: 27th February 2018 12:02 PM  |   A+A-   |  

sridevi2

 

മുംബൈ: നടി ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ബോളിവുഡും അധോലോകവും തമ്മിലുള്ള ബന്ധമാണ് ഇതിനു പിന്നിലെന്നും സ്വാമി ആരോപിച്ചു.

തനിക്ക് അറിയാവുന്നിടത്തോളം ശ്രീദേവി മദ്യം ഉപയോഗിക്കാറില്ലെന്ന് വാര്‍ത്താ ഏജന്‍സിയുമായുള്ള അഭിമുഖത്തില്‍ സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ബിയര്‍ പോലും അപൂര്‍വമായേ അവര്‍ കഴിക്കാറുള്ളൂ. അവരുടെ ശരീരത്തില്‍ എങ്ങനെ മദ്യം എത്തി എന്ന് പരിശോധിക്കണം. ഇതൊരു കൊലപാതകമാണെന്ന് സ്വാമി ആരോപിച്ചു. ബോളിവുഡും അധോലോകവും തമ്മിലുള്ള ബന്ധമാണ് ഇതിനു പിന്നില്‍- സ്വാമി പറഞ്ഞു.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ എ്ന്തുകൊണ്ടാണ് ഇതുവരെ പരിശോധിക്കാത്തതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ചോദിച്ചു. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്നത് വിരുദ്ധമായ വാര്‍ത്തകളാണ്- സ്വാമി പറഞ്ഞു.