കര്‍ണാടകയില്‍ ബിജെപി ജയിച്ചാല്‍ കര്‍ഷകരെ കാത്തിരിക്കുന്നത് അച്ചാദിന്‍: മോദി

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപി ജയിച്ചാല്‍ കര്‍ഷകര്‍ക്ക് വരാനിരിക്കുന്നത് അച്ചാദിന്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കര്‍ണാടകയില്‍ ബിജെപി ജയിച്ചാല്‍ കര്‍ഷകരെ കാത്തിരിക്കുന്നത് അച്ചാദിന്‍: മോദി

ദവാന്‍ഗരെ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപി ജയിച്ചാല്‍ കര്‍ഷകര്‍ക്ക് വരാനിരിക്കുന്നത് അച്ചാദിന്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കര്‍ഷകന്റെ മകന്‍കൂടിയായ യെദ്യൂരപ്പയാണ് ഇന് കര്‍ണാടകയുടെ മുഖ്യമന്ത്രിയായി വരേണ്ടതെന്നും മോദി പറഞ്ഞു. 

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കൂടിയായ ബി.എസ് യോദ്യൂരപ്പയുടെ 75-ാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് നടന്ന കര്‍ഷക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. 

ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസിനെ ജനങ്ങള്‍ പരാജയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കര്‍ണാടകയിലും ഇത് തന്നെ സംഭവിക്കും. സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സിദ്ധരാമയ്യയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും മോദി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com