സിപിഐ പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി പ്രബോദ് പാണ്ഡ അന്തരിച്ചു

2015 ലെ പാര്‍ട്ടി സമ്മേളത്തിലാണ് പ്രബോദ് പാണ്ഡ പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയാകുന്നത്
സിപിഐ പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി പ്രബോദ് പാണ്ഡ അന്തരിച്ചു

കൊല്‍ക്കത്ത :   സിപിഐ പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി പ്രബോദ് പാണ്ഡ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ന് രാവിലെ പാര്‍ട്ടി ഓഫീസില്‍ വച്ചായിരുന്നു അന്ത്യം. കിസാന്‍സഭ ദേശീയ പ്രസിഡന്റായ പബോദ് പാണ്ഡ മുന്‍ എംപിയാണ്. 2015 ലെ പാര്‍ട്ടി സമ്മേളത്തിലാണ് പ്രബോദ് പാണ്ഡ പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയാകുന്നത്. 

പുര്‍വാ മേദിനിപുരിലെ ചോര്‍പാളിയായില്‍ 1946 ഫെബ്രുവരി ഏഴിനായിരുന്നു പാണ്ഡയുടെ ജനനം. കൊല്‍ക്കത്ത സര്‍വകലാശാലയ്ക്കു കീഴിലെ ഡിബി കോളജില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം വിദ്യാര്‍ഥിയായിരിക്കെ തന്നെ പൊതുപ്രവര്‍ത്തനം ആരംഭിച്ചു. പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായും വിവിധ സംഘടനകളുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

മിഡ്‌നപുര്‍ ശിശുസംഘം, കൃഷി കല്യാണ്‍ കേന്ദ്ര, വിവേകാനന്ദ ലൈബ്രറി, എന്നിവയുടെ പ്രസിഡന്റും കിസാന്‍സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി, മേദിനിപുര്‍ ജില്ലാ ലൈബ്രറി സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ബംഗാളി ഭാഷയില്‍ അഞ്ച് പുസ്തകങ്ങളുടെ രചയിതാവാണ്. 2001 ല്‍ മിഡ്‌നാപുരില്‍ നിന്ന് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച പാണ്ഡ 2004, 2009 ലും മിഡ്‌നാപുരിനെ പ്രതിനിധീകരിച്ചു.

മാധുരി പാണ്ഡയാണ് ഭാര്യ. പ്രബോദ് പാണ്ഡയുടെ നിര്യാണത്തില്‍ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അനുശോചനം രേഖപ്പെടുത്തി. നസിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പാണ്ഡയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com