എക്‌സിറ്റ് പോളുകള്‍ പറയുന്നതുപോലെ ഒന്നും നടക്കാന്‍ പോകുന്നില്ല; ത്രിപുരയില്‍ ബിജെപി ജയിക്കില്ലെന്ന് സിപിഐ

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 28th February 2018 04:49 PM  |  

Last Updated: 28th February 2018 04:49 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ത്രിപുരയില്‍ ബിജെപി വിജയം പ്രവചിച്ചു പുറത്തുവന്ന എക്‌സിറ്റ് പോള്‍ സര്‍വേകള്‍ തെറ്റെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. ബിഹാറിലും ഡെല്‍ഹിയിലും എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്ക് വിപരീതമായാണ് ഫലം വന്നത്. എക്‌സിറ്റ് പോള്‍ സര്‍വേയില്‍ പറഞ്ഞതുപോലെ ത്രിപുരയില്‍ ബിജെപി അധികാരത്തില്‍ വരാന്‍ പോകുന്നില്ല, അദ്ദേഹം പറഞ്ഞു. 

പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ സംശയം പ്രകടിച്ചിപ്പ സിപിഐ ജനറല്‍ സെക്രട്ടറി, ബിജെപിയെ പ്രോത്സാഹിപ്പിക്കുന്ന മാധ്യമ നയങ്ങളുടെ ഭാഗമായി ഈ ഫലങ്ങളെ കണ്ടാല്‍ മതിയെന്നും പറഞ്ഞു. 

ബിജെപി ഒരിക്കലും ത്രിപുരയില്‍ വിജയിക്കാന്‍ പോകുന്നില്ല, ആ വിശ്വാസം ഇടതുപക്ഷത്തിനുണ്ട്. ചിലയിടങ്ങളില്‍ അസ്വാസര്യങ്ങളുണ്ട്. പക്ഷേ ഭൂരിപക്ഷം ജനങ്ങളും ഇടത് ഭരണത്തില്‍ തൃപ്തരാണ്, അദ്ദേഹം പറഞ്ഞു. സിപിഎം നേതൃത്വം നല്‍കുന്ന ഇടത് മുന്നണിയില്‍ സിപിഐ ഒരു സീറ്റിലാണ് ത്രിപുരയില്‍ മത്സരിക്കുന്നത്. 

കഴിഞ്ഞ ദിവസം പുറത്തുവന്ന വിവിധ എക്‌സിറ്റ് പോള്‍ സര്‍വേകളില്‍ ബിജെപി ത്രപുര പിടിച്ചെടുക്കുമെന്ന് പ്രവചിച്ചിരുന്നു. ഇതിനെതിരെയാണ് സിപിഐ ജനറല്‍ സെക്രട്ടറി രംഗത്ത് വന്നിരിക്കുന്നത്.