ജിഡിപി കുതിച്ചുയര്‍ന്നു; മൂന്നാംപാദത്തില്‍ 7.2ലെത്തി

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 28th February 2018 07:08 PM  |  

Last Updated: 28th February 2018 07:08 PM  |   A+A-   |  

 

ന്യൂഡല്‍ഹി: നോട്ട് നിരോധനവും ജിഎസ്ടിയും ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തിരിച്ചു കയറുന്നതായി സൂചന. 2017-18 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ജിഡിപി നിരക്ക് 7.2 ആയി ഉയര്‍ന്നു. 

ജിഡിപി നിരക്ക് ഉയര്‍ന്നത് ഇന്ത്യയെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് തിരികെ എത്തിക്കും. കഴിഞ്ഞ പാദത്തില്‍ 6.5 ശതമാനം വളര്‍ച്ചയുമായി ഇന്ത്യ ചൈനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. സാമ്പത്തിക വിദഗ്ധര്‍ 6.9 ശതമാനം വളര്‍ച്ച പ്രവചിച്ച സ്ഥാനത്താണ് ഇന്ത്യ 7.2 ശതമാനത്തിലേക്കു കുതിച്ചുചാടിയത്.