മധുര മീനാക്ഷി ക്ഷേത്രത്തില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിക്കുന്നു

By സമകാലികമലയാളം ഡെസ്‌ക്  |   Published: 28th February 2018 03:16 PM  |  

Last Updated: 28th February 2018 03:22 PM  |   A+A-   |  

madurakmm,.

ധുരയിലെ മീനാക്ഷി അമ്മന്‍ ക്ഷേത്രത്തില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിക്കുന്നു. മാര്‍ച്ച് മൂന്ന് മുതല്‍ നിയമം നിലവില്‍ വരുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. 

വളരെ പുരാതമായ ക്ഷേത്രത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ക്ഷേത്രത്തിനകത്ത് മൊബൈല്‍ ഫോണുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്നും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. 

ഫെബ്രുവരി ഒന്‍പതിന് ശേഷം ക്ഷേത്രത്തിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഒഴികെയുള്ളവര്‍ ക്ഷേത്രത്തിനകത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ഉത്തരവുണ്ടായിരുന്നു. ജസ്റ്റിസ് എന്‍ എന്‍. കിരബാകരന്‍, ആര്‍. താരാനി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇപ്പോള്‍ ക്ഷേത്രത്തിനകത്ത് പൂര്‍ണ്ണമായും മൊബൈല്‍ ഫോണുകള്‍ നിരോധിച്ചിരിക്കുകയാണ്. 

ക്ഷേത്രത്തില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സുരക്ഷ ഉറപ്പാക്കുന്നത്. ഈയടുത്ത് ക്ഷേത്രത്തിലുണ്ടായ ഒരു തീപ്പിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ ലഭിച്ച പൊതുതാല്‍പര്യഹര്‍ജിയുടെ പേരിലാണ് കോടതി ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിക്കാനിടയായത്.