രാജ്യദോഹ കുറ്റം : 12 പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ കേസെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th February 2018 09:06 AM  |  

Last Updated: 28th February 2018 09:06 AM  |   A+A-   |   
പകൂർ :  രാജ്യദ്രോഹക്കുറ്റം ആരോപിച്ച് 12 പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ ജാർഖണ്ഡ് പൊലീസ് കേസെടുത്തു. ചന്ദ്രപ്പട ​ഗ്രാമത്തിലെ പോപ്പുലർ ഫ്രണ്ട്  ഓഫീസിൽ പൊലീസ്  നടത്തിയ റെയ്ഡിൽ പോപ്പുലർ ഫ്രണ്ടിന്റെ പതാകകൾ, ഫയലുകൾ, ബാനറുകൾ, സിഡികൾ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. ഇതേത്തുടർന്നാണ് പാക്കൂർ ജില്ലയിലെ മുസഫിൽ പൊലീസ് കേസ് രജിസ്റ്റർചെയ്തത്. 

പോപ്പുലർ ഫ്രണ്ട് ജനറൽ സെക്രട്ടറി അബ്ദുൾ ബാഹുദ്, അബ്ദുൾ ഹനൻ, ഹബിബുൾ റഹ്മാൻ, ഷമീം അക്തർ എന്നിവരടക്കം 12 പേർക്കെതിരെയാണ് കേസെടുത്തത്. ആ​ഗോള ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ജാർഖണ്ഡ് സർക്കാർ പോപ്പുലർ ഫ്രണ്ടിനെ ഫ്രെബ്രുവരി 22 ന് നിരോധിച്ചിരുന്നു. സംഘടനയിലെ അം​ഗങ്ങൾ സിറിയയിൽ പോയിരുന്നതായും ഐഎസിനൊപ്പം പ്രവർത്തിച്ചിരുന്നതായും ജാർഖണ്ഡ് സർക്കാർ ആരോപിക്കുന്നു. 

കൂടാതെ പകൂർ ജില്ലയിലെ മുഫസിൽ പൊലീസ് കണ്ടാലറിയുന്ന 60 ഓളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.