വിദേശനാണ്യ ചട്ടം ലംഘിച്ച കേസ് : കാര്‍ത്തി ചിദംബരം അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th February 2018 09:23 AM  |  

Last Updated: 28th February 2018 09:23 AM  |   A+A-   |  

 

ചെന്നൈ : മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അറസ്റ്റില്‍. ഐഎന്‍എക്‌സ് മീഡിയ കേസിലാണ് അറസ്റ്റ്. വിദേശനാണ്യവിനിമയ ചട്ടം ലംഘിച്ചതിനാണ് അറസ്റ്റ്. ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് കാര്‍ത്തി ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ എടുത്തത്. 

ചട്ടം ലംഘിച്ച് 303 കോടിയുടെ ഇടപാട് നടത്തിയെന്നാണ് കേസ്. ചിദംബരം കേന്ദ്രമന്ത്രിയായിരുന്നപ്പോഴായിരുന്നു സംഭവം. നിയമപ്രകാരം 4.62 കോടി മാത്രമാണ് അനുവദനീയമായിട്ടുള്ളത്. ഇടപാടില്‍ കാര്‍ത്തി പത്തുലക്ഷം കൈക്കൂലി വാങ്ങിയതായും സിബിഐ ആരോപിക്കുന്നു. 

കേസുമായി ബന്ധപ്പെട്ട് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും കാര്‍ത്തിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞദിവസം കാര്‍ത്തിയുടെ ഓഡിറ്ററെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം കാര്‍ത്തിയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നീരവ് മോദിയുടെ സാമ്പത്തിക തട്ടിപ്പില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് കാര്‍ത്തിയെ അറസ്റ്റ് ചെയ്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.