മാഞ്ജി എൻഡിഎ വിട്ടു, ആർജെഡി സഖ്യത്തിന്റെ ഭാ​ഗമാവും

മാഞ്ജി എൻഡിഎ വിട്ടു, ആർജെഡി സഖ്യത്തിന്റെ ഭാ​ഗമാവും
മാഞ്ജി എൻഡിഎ വിട്ടു, ആർജെഡി സഖ്യത്തിന്റെ ഭാ​ഗമാവും

പ​റ്റ്ന: ബി​ഹാ​റി​ലെ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ജി എൻഡിഎ വിട്ടു. മാഞ്ജിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാമി മോർച്ച ഇനി ആർജെഡിയുടെ  നേതൃത്വത്തിലുള്ള മഹാസഖ്യത്തിൽ ചേർന്നു പ്രവർത്തിക്കും. സംസ്ഥാനത്ത് ഭരണം നടത്തുന്ന എൻഡിഎയ്ക്കു തിരിച്ചടിയാണ് മാഞ്ജിയുടെ തീരുമാനം.

വാ​ഗ്ദാ​നം ചെ​യ്ത നിയമസ​ഭാ സീ​റ്റു​ ന​ൽ​കാ​ത്ത​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് മാഞ്ജി എ​ൻ​ഡി​എ വി​ട്ട​ത്. മാ​ര്‍​ച്ച് 11നാ​ണ് അ​രാ​രി​യ ലോ​ക്‌​സ​ഭാ സീ​റ്റി​ലേ​ക്കും ജ​ഹ​നാ​ബാ​ദ്, ഭാ​ഭു​വാ നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ഹ​നാ​ബാ​ദ് സീ​റ്റ് വേ​ണ​മ​ന്ന് മാഞ്ജി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഈ ​സീ​റ്റ് ജെ​ഡി​യു​വി​ന് ന​ൽ​കാ​ൻ ബി​ജെ​പി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ‌‌‌ജെ​ഡി​യു​വി​ലെ അ​ഭി​രാം ശ​ർ​മ​യാ​ണ് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​ത്.

പ്ര​തി​പ​ക്ഷ നേ​താ​വാ​യ തേ​ജ​സ്വി യാ​ദ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് മാഞ്ജി മ​ഹാ​സ​ഖ്യ​ത്തി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ മാഞ്ജിയു​ടെ വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. സീ​റ്റ് ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ബി​ജെ​പി​യെ പി​ന്തു​ണ​ക്കി​ല്ലെ​ന്നു നേ​ര​ത്തെ ത​ന്നെ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ജ​ന​താ​ദ​ള്‍-​യു നേ​താ​വാ​യി​രു​ന്ന മാഞ്ജി 2015ല്‍ ​പു​റ​ത്താ​ക്ക​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് എ​ച്ച്എ​എം രൂ​പീ​ക​രി​ച്ച​ത്. തുടർന്നു ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി മു​ന്ന​ണി​യി​ൽ ചേ​രു​ക​യാ​യി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com