ക്രിക്കറ്റ് കളിക്കണോ, തീവ്രവാദം അവസാനിപ്പിച്ചേ പറ്റു; പാക്കിസ്ഥാന് വീണ്ടും താക്കീതുമായി ഇന്ത്യ

അതിര്‍ത്തി കടന്നുളള തീവ്രവാദം അവസാനിപ്പിക്കാതെ, പാക്കിസ്ഥാനുമായുളള ഒരു ക്രിക്കറ്റ് പരമ്പരയ്ക്കും ഇന്ത്യ തയ്യാറല്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്
ക്രിക്കറ്റ് കളിക്കണോ, തീവ്രവാദം അവസാനിപ്പിച്ചേ പറ്റു; പാക്കിസ്ഥാന് വീണ്ടും താക്കീതുമായി ഇന്ത്യ

ന്യഡല്‍ഹി:  അതിര്‍ത്തി കടന്നുളള തീവ്രവാദം അവസാനിപ്പിക്കാതെ, പാക്കിസ്ഥാനുമായുളള ഒരു ക്രിക്കറ്റ് പരമ്പരയ്ക്കും ഇന്ത്യ തയ്യാറല്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. വിദേശകാര്യങ്ങള്‍ക്കുളള ഉന്നതതല കൂടിയാലോചന സമിതിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍, വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പാക്കിസ്ഥാനോടുളള ഇന്ത്യയുടെ നിലപാട് വീണ്ടും ആവര്‍ത്തിക്കുന്നതാണ് മ്ന്ത്രിയുടെ വാക്കുകള്‍. അതിര്‍ത്തി കടന്നുളള തീവ്രവാദം അവസാനിപ്പിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് നിരന്തരം ആവശ്യപ്പെട്ടു വരുകയാണ്. എന്നാല്‍ ഇതിനെ അവഗണിക്കുന്ന നിലപാടാണ് പാക്കിസ്ഥാന്‍ തുടര്‍ച്ചയായി സ്വീകരിച്ചുവരുന്നത്. ഇതിനിടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള  ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുവന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് ശശിതരൂരും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാനോടുളള നിലപാട് വീണ്ടും കടുപ്പിച്ച് ബിജെപി സര്‍ക്കാര്‍ രംഗത്തുവന്നത്.

മനുഷ്യത്വപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇരുരാജ്യങ്ങളിലെയും ജയിലില്‍ കഴിയുന്ന 70 വയസിന് മുകളിലുളളവരെയും സ്ത്രീകളെയും മോചിപ്പിക്കണമെന്ന നിര്‍ദേശം ഇന്ത്യ പാക്കിസ്ഥാന്റെ മുന്‍പില്‍ വെച്ചതായും സുഷമാ സ്വരാജ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com