മുസ്ലീങ്ങളുടെത് ജനസംഖ്യ കൂട്ടി രാജ്യം പിടിക്കാനുള്ള ശ്രമമെന്ന് ബിജെപി എംഎല്‍എ

ഹിന്ദുക്കള്‍ക്ക് ഒന്നോ രണ്ടോ കുട്ടികള്‍ ഉണ്ടായാല്‍ തന്നെ അവരുടെ വിദ്യാഭ്യാസം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന വേവലാതിയാണെങ്കില്‍  ജനസംഖ്യ ഉയര്‍ത്തി രാജ്യം പിടിക്കുക എന്നതാണ് മുസ്ലീങ്ങളുടെ ലക്ഷ്യം
മുസ്ലീങ്ങളുടെത് ജനസംഖ്യ കൂട്ടി രാജ്യം പിടിക്കാനുള്ള ശ്രമമെന്ന് ബിജെപി എംഎല്‍എ

ജയ്പൂര്‍: മുസ്ലീം സമുദായത്തിനെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ രംഗത്ത്. രാജസ്ഥാനിലെ ബിജെപി എംഎല്‍എ ബിഎല്‍ സിംഗാല്‍ ഇത്തവണ രംഗത്തെത്തിയത്.് ജനസംഖ്യ വര്‍ധിപ്പിച്ച് രാജ്യം പിടിക്കാനുള്ള ശ്രമമാണ് മുസ്ലീങ്ങള്‍ ചെയ്യുന്നതെന്നും എംഎല്‍എ ആരോപിക്കുന്നു.

ഹിന്ദുക്കള്‍ക്ക് ഒന്നോ രണ്ടോ കുട്ടികള്‍ ഉണ്ടായാല്‍ തന്നെ അവരുടെ വിദ്യാഭ്യാസം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന വേവലാതിയാണെങ്കില്‍ ഇതൊന്നും മുസ്സീം സമുദായത്തെ ബാധിക്കുന്നില്ല. കാരണം രാജ്യത്തെ ജനസംഖ്യ ഉയര്‍ത്തി രാജ്യം പിടിക്കുക എന്നതാണ് പ്രഥമ ലക്ഷ്യം. രാജ്യത്തിന്റെ വികസനം എന്നതുപോലും അവരുടെ അജണ്ടയിലില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായ മാത്രമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com