കാമുകന്‍ അത് ചെയ്യുമെന്ന് കരുതിയില്ല; പ്രതിശ്രുത വരന് ആ വീഡിയോ അയച്ചതിന് പിന്നാലെ വധു ജീവനൊടുക്കി

പ്രതിശ്രുത വരന് അശ്ലീലവീഡിയോ കാമുകന്‍ അയച്ചുകൊടുത്തതില്‍ മനംനൊന്ത് വധു ജീവനൊടുക്കി.
കാമുകന്‍ അത് ചെയ്യുമെന്ന് കരുതിയില്ല; പ്രതിശ്രുത വരന് ആ വീഡിയോ അയച്ചതിന് പിന്നാലെ വധു ജീവനൊടുക്കി


മീററ്റ്:  പ്രതിശ്രുത വരന് അശ്ലീലവീഡിയോ കാമുകന്‍ അയച്ചുകൊടുത്തതില്‍ മനംനൊന്ത് വധു ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. കാമുകന്റെ ബ്ലാക്ക് മെയിലിങ് കാരണമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 22 വയസുകാരിയായ പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് കാമുകന്‍ അസ്വസ്ഥനായിരുന്നു. തുടര്‍ന്ന് ഇയാള്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയെങ്കിലും കല്യാണത്തില്‍ നിന്നും പിന്തിരിയാന്‍ പെണ്‍കുട്ടി തയ്യാറായില്ല. ഇതില്‍ ക്ഷുഭിതനായ കാമുകന്‍ അജ്ഞാത ഫോണില്‍ നിന്നും പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ പ്രതിശ്രുത വരന് അയച്ചുകൊടുക്കുകയായിരുന്നു. ഇതില്‍ മനംനൊന്ത പെണ്‍കുട്ടിയെ വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

ഇതിനിടെ ഞായറാഴ്ച വരനെ വിളിച്ച് വീഡിയോ വ്യാജമാണെന്ന് പെണ്‍കുട്ടി ധരിപ്പിച്ചിരുന്നു. ഈ ഫോണ്‍സംഭാഷണത്തിന് ശേഷം തിങ്കളാഴ്ചയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. വീഡിയോ ക്ലിപ്പിന്റെ കാര്യം പെണ്‍കുട്ടിയുടെ വീട്ടുകാരെ വരന്‍ അറിയിച്ചതിന് പിന്നാലെയാണ് മരണകാരണം പുറത്തറിഞ്ഞത്. അതേസമയം പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com