റിസപ്ഷനില്‍ ബിജെപി മന്ത്രിയും പരിവാരങ്ങളും അഴിഞ്ഞാടി; കണക്കിന് മര്‍ദിച്ച് ഹോട്ടല്‍ ജീവനക്കാര്‍

റിസപ്ഷനില്‍ ബിജെപി മന്ത്രിയും പരിവാരങ്ങളും അഴിഞ്ഞാടി; കണക്കിന് മര്‍ദിച്ച് ഹോട്ടല്‍ ജീവനക്കാര്‍

ഹോട്ടലില്‍ സൗകര്യമില്ലെന്ന് ആരോപിച്ച് റിസപ്ഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ബിജെപി മന്ത്രിയെയും പരിവാരങ്ങളെയും ഹോട്ടല്‍ ജീവനക്കാര്‍ കൈയേറ്റം ചെയ്തു

കൊല്‍ക്കത്ത: ഹോട്ടലില്‍ സൗകര്യമില്ലെന്ന് ആരോപിച്ച് റിസപ്ഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ബിജെപി മന്ത്രിയെയും പരിവാരങ്ങളെയും ഹോട്ടല്‍ ജീവനക്കാര്‍ കൈയേറ്റം ചെയ്തു. പശ്ചിമ ബംഗാളിലെ താരാപിതിലാണ് സംഭവം.

ബിഹാര്‍ നഗര വികസന മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുരേഷ് ശര്‍മയെയും പരിവാരങ്ങളെയുമാണ് ഹോട്ടലിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചത്. ബിര്‍ബും ജില്ലയില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ മന്ത്രി അതിനുശേഷം ഹോട്ടലില്‍ എത്തിയപ്പോഴാണ് ആക്രമണ സംഭവമുണ്ടായത്. ഹോട്ടലില്‍ സൗകര്യം കുറവാണെന്നും ബുക്കിങിന് നല്‍കിയ പണം മടക്കി നല്‍കണമെന്നും ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്.

ബംഗാളില്‍ ക്രമസമാധാന പാലനം താളം തെറ്റിയിരിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. തനിക്കെതിരേ ആക്രമണം ഉണ്ടായതിന് പിന്നാലെ പോലീസില്‍ വിവരം അറിയിച്ചിരുന്നു. എന്നാല്‍ ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയതെന്ന് മന്ത്രി ആരോപിച്ചു.

പോലീസ് സ്ഥലത്ത് എത്തിയ ശേഷം ഇവര്‍ പരാതി സ്വീകരിക്കാന്‍ തയാറായില്ല. തുടര്‍ന്ന് അരമണിക്കൂര്‍ നീണ്ട വാഗ്‌വാദങ്ങള്‍ക്കൊടുവില്‍ രണ്ട് മണിയോടെയാണ് കേസെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ആരോപണം ഹോട്ടല്‍ അധികൃതര്‍ നിഷേധിച്ചു. മന്ത്രിയുടെ കൂടെ എത്തിയ ആളുകളാണ് പ്രശ്‌നം ഉണ്ടാക്കിയതെന്ന് ഇവര്‍ ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com