'ഇംഗ്ലീഷ് അധ്യാപകന്‍' ശശി തരൂരിനും അവസാനം ഇംഗ്ലീഷ് വ്യാകരണം തെറ്റി; ട്രോളി ട്വിറ്റര്‍

ഇംഗ്ലീഷ് വാക്കുകള്‍ കൊണ്ട് അമ്മാനമാടി ട്വിറ്റര്‍ ഫോളോവേഴ്‌സിനെ അത്ഭുതപ്പെടുത്തിയ ശശി തരൂരിന് അവസാനം തെറ്റുപറ്റി
'ഇംഗ്ലീഷ് അധ്യാപകന്‍' ശശി തരൂരിനും അവസാനം ഇംഗ്ലീഷ് വ്യാകരണം തെറ്റി; ട്രോളി ട്വിറ്റര്‍

ന്യൂഡല്‍ഹി: ഇംഗ്ലീഷ് വാക്കുകള്‍ കൊണ്ട് അമ്മാനമാടി ട്വിറ്റര്‍ ഫോളോവേഴ്‌സിനെ അത്ഭുതപ്പെടുത്തിയ ശശി തരൂരിന് അവസാനം തെറ്റുപറ്റി. പുത്തന്‍ പദപ്രയോഗങ്ങള്‍ പഠിപ്പിച്ചുകൊടുത്ത് ഇന്ത്യന്‍ ട്വിറ്ററിലെ ഇംഗ്ലീഷ് അധ്യാപകന്‍ എന്ന ഖ്യാതി നേടിയ വ്യക്തിയാണ് ശശി തരൂര്‍. എന്നാല്‍ പുതുവത്സരത്തോടനുബന്ധിച്ച് പോസ്റ്റ് ചെയ്ത ട്വിറ്റര്‍ സന്ദേശമാണ് വിനയായത്. 

പുതുവര്‍ഷത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് ലൈവ് കണ്ടവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുളള ട്വിറ്റിലാണ് പിഴവ് സംഭവിച്ചത്. 
ശശിതരൂരിന്റെ വാചകത്തില്‍ 'whom' എന്ന വാക്കിന് പകരം 'who'  ആണ് ഉചിതമെന്ന് ചൂണ്ടികാണിച്ച് നിരവധി ട്വിറ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. പിഴക് ചൂണ്ടിക്കാണിച്ചവരില്‍ എഴുത്തുകാരനായ സുഹൈല്‍ സേത്തും ഉള്‍പ്പെടുന്നു. 

തെറ്റ് തിരക്കില്‍ സംഭവിച്ചുപോയതാണെന്ന മട്ടില്‍ ശശിതരൂരിന്റെ മറുപടി ട്വീറ്റുമെത്തി. ശശിതരൂരിന്റെ കടുകട്ടി ഇംഗ്ലീഷ് പ്രയോഗങ്ങളുടെ ചൂടെറിഞ്ഞിട്ടുളള അദ്ദേഹത്തിന്റെ ഫോളോവര്‍മാര്‍ സംഭവം ആഘോഷിച്ചു. പലരും പരിഹാസവുമായി രംഗത്തുവന്നപ്പോള്‍ ചിലര്‍ തെറ്റുകള്‍ മനുഷ്യസഹജമാണ് എന്ന് ചൂണ്ടിക്കാട്ടി ശശിതരൂരിനെ പിന്തുണയ്ക്കുകയും ചെയ്തു

കഴിഞ്ഞ വര്‍ഷം exasperate farrago, rodomontade തുടങ്ങിയ പദപ്രയോഗങ്ങള്‍ വാചകങ്ങളില്‍ ഉള്‍പ്പെടുത്തി വായനക്കാരെ ശശിതരൂര്‍ വട്ടംകറക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com