ധിംചക് പൂജയുടെ പാട്ട് ലൂപ്പില്‍ കേള്‍ക്കുന്നതു പോലെയായിരുന്നു ആനന്ദ് അംബാനിയുടെ പ്രസംഗം, ട്രോളര്‍മാര്‍ക്ക് ഇരയായി വീണ്ടും ആനന്ദ് (വീഡിയോ കാണാം)

റിലയന്‍സിന്റെ 40-ാം വാര്‍ഷികാഘോഷത്തില്‍ നടത്തിയ പ്രസംഗത്തിലൂടെയാണ് ആനന്ദ് വീണ്ടും ട്രോളര്‍മാര്‍ക്ക് ഇരയായിരിക്കുന്നത്‌ 

ട്രോളര്‍മാര്‍ക്ക് അപരിചിതനല്ല റിലയന്‍സ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനി. റിലയന്‍സിന്റെ 40-ാം വാര്‍ഷികാഘോഷത്തില്‍ നടത്തിയ പ്രസംഗത്തിലൂടെ ആനന്ദ് വീണ്ടും ട്രോളര്‍മാര്‍ക്ക് ഇരയായിരിക്കുകയാണ്. റിലയന്‍സ് കുടുംബാംഗങ്ങളും സെലിബ്രിറ്റികളും ഉള്‍പ്പെടെ ആയിരകണക്കിന് ആളുകള്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു ആനന്ദിന്റെ പ്രസംഗം.

ചടങ്ങ് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ആനന്ദിന്റെ പ്രസംഗം വൈറലായിരിക്കുന്നത്. ആനന്ദ് പ്രസംഗിച്ച രീതികെതിരെയാണ് വ്യാപകമായി പരിഹാസം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ആനന്ദിന് പിന്തുണയറിയിച്ചും നിരവധിപേര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തികഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com