മുസ്ലീം ആഘോഷങ്ങള്‍ക്ക് അവധിയില്ല;  ഹിന്ദു ആഘോഷ ദിവസങ്ങളില്‍ മദ്രസകള്‍ പ്രവര്‍ത്തിക്കരുതെന്നും യോഗി ആദിത്യനാഥ്

മുസ്ലീം ആഘോഷങ്ങളില്‍ അവധി ദിനം വെട്ടിചുരുക്കി യോഗി സര്‍ക്കാര്‍ - ഹിന്ദു അവധി ദിനങ്ങളില്‍ മദ്രസകള്‍ പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശം 
മുസ്ലീം ആഘോഷങ്ങള്‍ക്ക് അവധിയില്ല;  ഹിന്ദു ആഘോഷ ദിവസങ്ങളില്‍ മദ്രസകള്‍ പ്രവര്‍ത്തിക്കരുതെന്നും യോഗി ആദിത്യനാഥ്

ലഖ്‌നോ: മുസ്ലീം സമുദായത്തോട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നവെന്ന ആരോപണങ്ങള്‍ ശരിവെക്കുന്ന മറ്റൊരു നടപടി കൂടി. ഈ വര്‍ഷത്തെ കലണ്ടറിലാണ് മുസ്ലീങ്ങളോടുള്ള യോഗി സര്‍ക്കാരിന്റെ വിവേചനം കൂടുതല്‍ വെളിവായത്.

കലണ്ടറില്‍ മുസ്ലീം ആഘോേഷങ്ങള്‍ക്കുള്ള അവധി ദിനങ്ങള്‍  വെട്ടിചുരുക്കിയാണ് സര്‍ക്കാര്‍ ചെയ്തത്. ഇനി മുതല്‍ നേരത്തെ മുസ്ലീം ആഘോഷങ്ങള്‍ക്ക് ആ സമുദായത്തില്‍പ്പെട്ട ആളുകള്‍ക്ക്  ലഭിച്ചിരുന്ന അവധി ഇല്ലാതാകും.  ഈ വിവേചനാധികാരം എടുത്ത് കളഞ്ഞതിന് പുറമെ മറ്റു മതസ്ഥരുടെ ആഘോഷങ്ങള്‍ക്ക് മദ്രസകള്‍ അടച്ചിടണമെന്നും സര്‍ക്കാര്‍ പറയുന്നു. 

ഇതുവരെ മുസ്ലീം ആഘോഷങ്ങള്‍ക്കും, ഹോളി, അംബേദ്കര്‍ ജയന്തി തുടങ്ങിയ പൊതു അവധികള്‍ക്കായിരുന്നു മദ്രസകള്‍ അടച്ചിട്ടിരുന്നത്. പുതിയ കലണ്ടര്‍ അനുസരിച്ച് ദസറ, മഹാനവമി, ബുദ്ധ പൗര്‍ണമി, രക്ഷാബന്ധന്‍, ദീപാവലി, ആഘോഷങ്ങളില്‍ മദ്രസകള്‍ തുറക്കരുതെന്നും യോഗി സര്‍ക്കാര്‍ പറുന്നു

നേരത്തെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി അയച്ചുതരണമെന്ന് മദ്രസകള്‍ക്ക് യോഗി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. സ്വാതന്ത്ര്യസമരപോരാളികളെ ആദരിക്കണം, മദ്രസകളില്‍ ദേശീയ പതാക ഉയര്‍ത്തണം. ദേശീയഗാനം ആലപിക്കണം. എന്നിവയെല്ലാം നടത്തി ആഘോഷപരിപാടികളുടെ ദൃശ്യങ്ങള്‍ സര്‍ക്കാരിന് കൈമാറണമെന്നായിരുന്നു ആവശ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com