രജനി മന്‍ട്രത്തിലേക്ക് ആരാധകരുടെ ഒഴുക്ക്; സ്റ്റൈല്‍ മന്നന്റെ വെബ്‌സൈറ്റിലെ അംഗസംഖ്യ മൂന്ന് ലക്ഷം കടന്നു 

50,000 ത്തോളം വരുന്ന രജനീകാന്ത് ഫാന്‍ ക്ലബ്ബുകളെ ഒന്നിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
രജനി മന്‍ട്രത്തിലേക്ക് ആരാധകരുടെ ഒഴുക്ക്; സ്റ്റൈല്‍ മന്നന്റെ വെബ്‌സൈറ്റിലെ അംഗസംഖ്യ മൂന്ന് ലക്ഷം കടന്നു 

രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാണ് രജനികാന്ത്. ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ഇത് സംബന്ധിച്ച പ്രഖ്യാപനവും അദ്ദേഹം നടത്തി. സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുന്നതിന് മുന്നോടിയായി രജനി മന്‍ട്രം എന്ന പേരില്‍ രജനീകാന്ത് ആരംഭിച്ച ഔദ്യോഗിക വെബ്‌സൈറ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സൈറ്റിന്റെ അംഗസംഖ്യ മൂന്ന് ലക്ഷം കടന്നിരിക്കുകയാണ്.

കുറഞ്ഞ സമയം കൊണ്ട് മൂന്ന് ലക്ഷം പേരാണ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്. കൂടാതെ പത്ത് ലക്ഷത്തില്‍ അധികം പേര്‍ രജനി എന്‍ട്രം സന്ദര്‍ശിച്ചു. 50,000 ത്തോളം വരുന്ന രജനീകാന്ത് ഫാന്‍ ക്ലബ്ബുകളെ ഒന്നിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ  ഫാന്‍ ക്ലബ്ബുകള്‍ സൈറ്റിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും അല്ലാതെയും രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. വോട്ടര്‍ ഐഡി നമ്പറും പേരും രേഖപ്പെടുത്തിയാണ് രജനിയുടെ രാഷ്ട്രീയ യാത്രയില്‍ പങ്കാളികളാകേണ്ടത്. 

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റം വരുത്താനായി തന്റെ ആരാധകര്‍ ഒരു കുടക്കീഴില്‍ അണിനിരക്കണമെന്ന് ആഹ്വാനത്തോടെയാണ് സൂപ്പര്‍ സ്റ്റാര്‍ വെബ്‌സൈറ്റ് ആരംഭിച്ചത്. രാഷ്ട്രീയ ശുദ്ധീകരണം നടത്താന്‍ തമിഴ് ജനതയുടെ പിന്തുണ വേണമെന്നും വെബ്‌സൈറ്റിന്റെ ഉദ്ഘാടന വേളയില്‍ രജനി അഭ്യര്‍ത്ഥിച്ചിരുന്നു. പൊങ്കലിന് രജനീകാന്ത് തന്റെ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്നുള്ള അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com