ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജനം നടത്തുന്നവരെ തുറന്നുകാട്ടും: യോഗി ആദിത്യനാഥ് 

ജാതിയുടെയും മതത്തിന്റെയും പേരില്‍ സമൂഹത്തില്‍ വിഭജനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ തുറന്നുകാട്ടുമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജനം നടത്തുന്നവരെ തുറന്നുകാട്ടും: യോഗി ആദിത്യനാഥ് 

ലക്‌നൗ:ജാതിയുടെയും മതത്തിന്റെയും പേരില്‍ സമൂഹത്തില്‍ വിഭജനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ തുറന്നുകാട്ടുമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരക്കാര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും. സംസ്ഥാനത്തെ 22 കോടി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അസംഗഢില്‍ 552 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അസംഗഢില്‍ ജാതീയതയും വര്‍ഗീയതയും ഭീകരവാദവും പടര്‍ന്നിരിക്കുകയായിരുന്നു. മുന്‍ സര്‍ക്കാരുകളുടെ പിടിപ്പുകേടു കൊണ്ടാണ് ഇത്തരം വിഷം പടര്‍ന്നുപിടിച്ചത്. സംസ്ഥാനത്തെ ഇത്തരം അവസ്ഥകള്‍ ഇല്ലാതാക്കാനായിരുന്നു കഴിഞ്ഞ ഒന്‍പതു മാസമായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും അനുയോജ്യമായ പദ്ധതികളും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. 

ഇനി വര്‍ഗീതയതയും ജാതീയതയുമല്ല വികസനവുമായി ചേര്‍ന്നായിരിക്കും അസംഗഢിന്റെ പേര് ലോകം മുഴുവന്‍ അറിയപ്പെടാന്‍ പോകുന്നതെന്നും ആദിത്യനാഥ് പറഞ്ഞു.  മുന്‍ സര്‍ക്കാരുകളുടെ നയവൈകല്യങ്ങള്‍ കാരണം ഒട്ടേറെ വികസനഫണ്ടുകള്‍ പാഴായിപ്പോയിട്ടുണ്ട്. ആ അഴിമതിക്കും കുറ്റകൃത്യങ്ങള്‍ക്കും കാരണക്കാരാകുന്നവര്‍ ജയിലഴികള്‍ക്കുള്ളിലാകും. ഉത്തര്‍പ്രദേശിലെ എല്ലാ പാവപ്പെട്ടവര്‍ക്കും 2022ഓടെ സ്വന്തം വീട് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com