ബിജെപിസര്‍ക്കാര്‍ അനുമതി നിഷേധിച്ചു;ഓണ്‍ലൈനിലുടെ മേവാനിയുടെ പ്രസംഗം കേള്‍പ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍

മഹാരാഷ്ട്രയെ ഇളക്കി മറിച്ച ദലിത്- മറാത്ത കലാപത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥി സമ്മേളനം റദ്ദ് ചെയ്ത സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് ഓണ്‍ലൈനിലുടെ മറുപടി നല്‍കാന്‍ ഒരുങ്ങി വിദ്യാര്‍ത്ഥി യൂണിയന്‍
ബിജെപിസര്‍ക്കാര്‍ അനുമതി നിഷേധിച്ചു;ഓണ്‍ലൈനിലുടെ മേവാനിയുടെ പ്രസംഗം കേള്‍പ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍

മുംബൈ: മഹാരാഷ്ട്രയെ ഇളക്കി മറിച്ച ദലിത്- മറാത്ത കലാപത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥി സമ്മേളനം റദ്ദ് ചെയ്ത സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് ഓണ്‍ലൈനിലുടെ മറുപടി നല്‍കാന്‍ ഒരുങ്ങി വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍. സമ്മേളനത്തെ അഭിസംബോധന ചെയ്ത് ദളിത് നേതാവ് ജിഗ്നേഷ് മേവാനി, ജെഎന്‍യു നേതാവ് ഉമ്മര്‍ ഖാലിദ് എന്നിവര്‍ സംസാരിക്കുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് അഖിലേന്ത്യാ വിദ്യാര്‍ത്ഥി സമ്മേളനത്തിന് തൊട്ടുമുന്‍പ്് പൊലീസ് പരിപാടി നിരോധിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ആരോപിച്ചു. ഇതിന് പിന്നാലെ ദളിതര്‍ക്കെതിരെയുളള ആക്രമണത്തില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ ഓണ്‍ലൈനിലുടെ ഒത്തുകൂടാന്‍ വിദ്യാര്‍ത്ഥി നേതാക്കള്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് പൊലീസിന്റെ പ്രത്യേക അനുമതി വേണ്ട എന്ന അനുകൂല സാഹചര്യം മുതലാക്കാനാണ് വിദ്യാര്‍ത്ഥികള്‍ തയ്യാറെടുക്കുന്നത്. പത്തിന് മേവാനി, ഉമ്മര്‍ ഖാലിദ്, അടക്കമുളള പ്രമുഖ നേതാക്കളെയെല്ലാം തന്നെ പങ്കെടുപ്പിച്ചു കൊണ്ട് പരിപാടി നടത്താനാണ് വിദ്യാര്‍ത്ഥികള്‍ പദ്ധതിയിടുന്നത്.

വിദ്യാര്‍ത്ഥി യൂണിയനായ ചത്ര ഭാരതിയുടെ ആഭിമുഖ്യത്തിലാണ് മുംബൈയില്‍ കഴിഞ്ഞ ദിവസം അഖിലേന്ത്യാ വിദ്യാര്‍ത്ഥി സമ്മേളനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. പരിപാടിക്ക് ബന്ധപ്പെട്ടവരുടെയെല്ലാം അനുമതി ലഭിച്ചതായി വിദ്യാര്‍ത്ഥി പ്രതിനിധികള്‍ വ്യക്തമാക്കുന്നു.  എന്നാല്‍ അകാരണമായി സമ്മേളനം നടത്തുന്നതിനുളള അനുമതി പൊലീസ് റദ്ദാക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ആരോപിക്കുന്നു. ദളിത് ഗ്രൂപ്പുകളുടെ പ്രതിഷേധം മുംബൈയിലും  സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും വ്യാപകമാണ്. ഇത് കണക്കിലെടുത്ത് അധികൃതര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇടതു ആഭിമുഖ്യമുളള സമ്മേളനവും നിരോധിക്കുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന ഭാഷ്യം. 

സമ്മേളനം നിരോധിച്ചതില്‍ ക്ഷുഭിതരായ വിദ്യാര്‍ത്ഥികള്‍ തെരുവിലേക്ക് ഇറങ്ങിയത് സംഘര്‍ഷത്തിന് ഇടയാക്കി. പരിപാടി സംഘടിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന ഭായ്ദാസ് ഹാളിലേക്ക് പ്രവേശിക്കാനുളള ശ്രമം പൊലീസ് തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ പൊലീസ് പിന്നിട് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായയിരുന്നു. അതേസമയം പ്രകോപനപരമായ പ്രസംഗം നടത്തിയതിന് മേവാനിക്കും ഉമ്മര്‍ ഖാലിദും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com