ചെമ്മീന്‍ മുസ്ലിംകള്‍ക്ക് നിഷിദ്ധം; കഴിക്കരുതെന്ന് ഫത്‌വ

ചെമ്മീന്‍ മുസ്ലിംകള്‍ക്ക് നിഷിദ്ധം; കഴിക്കരുതെന്ന് ഫത്‌വ
ചെമ്മീന്‍ മുസ്ലിംകള്‍ക്ക് നിഷിദ്ധം; കഴിക്കരുതെന്ന് ഫത്‌വ

ഹൈദരാബാദ്: മുസ്‌ലിങ്ങള്‍ ചെമ്മീന്‍ ഭക്ഷിക്കുന്നത് അനുവദനീയമല്ലെന്ന് ഫത്‌വ. ഹൈദരബാദിലെ മതപാഠശാലയാണ് ഫത്‌വ വിചിത്രമാ ഫ്ത്വ ഇറക്കിയിരിക്കുന്നത്. 

ചെമ്മീന്‍ ഒരു തരം പ്രാണി വര്‍ഗത്തില്‍ ഉള്‍പ്പെട്ടതാണെന്നും മത്സ്യവിഭാഗങ്ങളില്‍പ്പെട്ടതല്ലെന്നും ഫത്‌വയില്‍ പറയുന്നു. ഇത് ഭക്ഷിക്കുന്നത് തീരെ ഉചിതമല്ലാത്തതിനാല്‍ മുസ്‌ലിങ്ങള്‍ ഇത് ഭക്ഷണത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും ഫത്വയില്‍  ഉപദേശിക്കുന്നുണ്ട്.

ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജാമിയ നിസാമിയ്യ എന്ന കല്‍പിത സര്‍വകലാശാലയുടെതാണ് ഫത്‌വ. ജനുവരി ഒന്നിനാണ് ഫത്‌വ ഇറങ്ങിയിട്ടുള്ളത്. ജാമിയ നിസാമിയ്യയിലെ ചീഫ് മുഫ്തിയായ മുഹമ്മദ് അസീമുദ്ദീന്റേതാണ് ഇത്തരത്തിലുള്ള ഫത്‌വ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com