വസുന്ധര രാജ് സിന്ധ്യ ഏകാധിപതിയെന്ന് ബിജെപി എംഎല്‍എ; രാജസ്ഥാന്‍ ബിജെപിയില്‍ പൊട്ടിത്തെറി 

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ് സിന്ധ്യക്കെതിരെ പോര്‍മുഖം തീര്‍ത്ത് ബിജെപി എംഎല്‍എ.
വസുന്ധര രാജ് സിന്ധ്യ ഏകാധിപതിയെന്ന് ബിജെപി എംഎല്‍എ; രാജസ്ഥാന്‍ ബിജെപിയില്‍ പൊട്ടിത്തെറി 

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ് സിന്ധ്യക്കെതിരെ പോര്‍മുഖം തീര്‍ത്ത് ബിജെപി എംഎല്‍എ. ബിജെപി നേതാവുകൂടിയായ വസുന്ധര രാജ് സിന്ധ്യ ഏകാധിപതിയാണെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗമായ ഗാന്‍ഷ്യാം തീവാരി തുറന്നടിച്ചു. പാര്‍ട്ടിക്ക് ധൈര്യമുണ്ടെങ്കില്‍ വസുന്ധര രാജ് സിന്ധ്യയെ വിമര്‍ശിച്ചതിന് തന്നെ പുറത്താക്കാനൂം മുതിര്‍ന്ന നേതാവ് കൂടിയാ ഗാന്‍ഷ്യാം തീവാരി വെല്ലുവിളിച്ചു. കഴിഞ്ഞ കുറെ നാളുകളായി വസുന്ധര രാജ് സിന്ധ്യയെ നിരന്തരം എതിര്‍ത്തു വരുകയാണ് ഗാന്‍ഷ്യാം തീവാരി.

രാജ്സ്ഥാന്‍ ഭരത്പൂര്‍ ജില്ലയില്‍ ഒരു പരിപാടിക്കിടെയാണ് ബിജെപി എംഎല്‍എ ഗാന്‍ഷ്യാം തീവാരി വസുന്ധര രാജ് സിന്ധ്യക്കെതിരെ പൊട്ടിത്തെറിച്ചത്. ആല്‍വാര്‍, അജ്മീര്‍ എന്നി ലോക്‌സഭ സീറ്റുകളിലേക്കും, മണ്ഡല്‍ഗാര്‍ നിയമസഭ മണ്ഡലത്തിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, വസുന്ധര രാജ് സിന്ധ്യയുടെ നയങ്ങളെ എതിര്‍ത്ത് എംഎല്‍എ രംഗത്തുവന്നത് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചു. 

കഴിഞ്ഞ നാലുവര്‍ഷത്തെ ബിജെപി സര്‍ക്കാരിന്റെ നേട്ടങ്ങള്‍് ജനങ്ങള്‍ ആരായുകയാണെന്ന നിലയില്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചാണ് എംഎല്‍എ കത്തികയറിയത്. എന്തുകൊണ്ട് സര്‍ക്കാര്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ തടയുന്ന കരി നിയമം കൊണ്ടുവന്നു, യുവാക്കള്‍ക്ക് ജോലിലഭ്യത ഉറപ്പുവരുത്താന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ ശ്രമിക്കുന്നില്ല ഇങ്ങനെ നീളുന്നു ചോദ്യങ്ങള്‍. ജയ്പൂരിലെ സാഗ് നേര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച ഗാന്‍ഷ്യാം തീവാരി തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനും വെല്ലുവിളിച്ചു. 

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി സര്‍ക്കാരിനെതിരെ എല്ലായിടത്തും പ്രതിഷേധിക്കുമെന്നും അദ്ദേഹം അറിയിച്ചു. വസുന്ധര രാജ് സിന്ധ്യയെ മുന്‍നിര്‍ത്തി അടുത്ത തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ബിജെപിക്ക് തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com