വോട്ട് ചോദിച്ചെത്തിയ ബിജെപി നേതാവിന് ചെരുപ്പുമാല , വീഡിയോ

ഭോപ്പാലില്‍ വോട്ട് ചോദിച്ചെത്തിയ ബിജെപി നേതാവ് ഒരിക്കലും കരുതിയിട്ടുണ്ടാവില്ല ഇങ്ങനെയൊരു ദുര്യോഗം. ചെരുപ്പുമാലയിട്ടാണ് നേതാവിനെ ജനം സ്വീകരിച്ചത്
വോട്ട് ചോദിച്ചെത്തിയ ബിജെപി നേതാവിന് ചെരുപ്പുമാല , വീഡിയോ

ഭോപ്പാല്‍: ഭോപ്പാലില്‍ വോട്ട് ചോദിച്ചെത്തിയ ബിജെപി നേതാവ് ഒരിക്കലും കരുതിയിട്ടുണ്ടാവില്ല ഇങ്ങനെയൊരു ദുര്യോഗം. ചെരുപ്പുമാലയിട്ടാണ് നേതാവിനെ ജനം സ്വീകരിച്ചത്. 

ധാംനോദ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ദിനേഷ് ശര്‍മ്മയോടായിരുന്നു ജനങ്ങളുടെ പ്രതിഷേധപ്രകടനം. എന്നാല്‍ ഇതൊന്നും ഒരു പ്രശ്‌നമായി കാണുന്നില്ലെന്നായിരുന്നു നേതാവിന്റെ പ്രതികരണം. 

ജനങ്ങള്‍ എന്റെ സ്വന്തം ആളുകളാണെന്നും അവരെ അസ്വസ്ഥമാക്കിയ എന്തെങ്കിലും ഉളളതിനാലായിരിക്കും അവര്‍ ഇങ്ങനെ പ്രതികരിച്ചതെന്നുമാണ് ദിനേഷ് ശര്‍മ്മയുടെ വിശദീകരണം. ഞങ്ങള്‍ ഒരുമിച്ചിരുന്ന് ആ പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com