പൊലീസിന്റെ വിലക്ക് വകവയ്ക്കാതെ ഡല്‍ഹിയില്‍ ജിഗ്നേഷ് മേവാനിയുടെ കൂറ്റന്‍ റാലി 

പൊലിസീന്റെ വിലക്ക് വകവയ്ക്കാതെ ഡല്‍ഹിയില്‍ ജിഗ്നേഷ് മേവാനിയുടെ കൂറ്റന്‍ റാലി 
പൊലീസിന്റെ വിലക്ക് വകവയ്ക്കാതെ ഡല്‍ഹിയില്‍ ജിഗ്നേഷ് മേവാനിയുടെ കൂറ്റന്‍ റാലി 

ന്യൂഡല്‍ഹി: ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരെ രാജ്യത്തരങ്ങേറുന്ന അക്രമങ്ങള്‍ തടയണമെന്നും സാമൂഹ്യ നീതി ഉറപ്പാക്കണം എന്നുമാവശ്യപ്പെട്ട് ദളിത് സമര നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ കൂറ്റന്‍ റാലി. പാര്‍ലമെന്റ് സ്ട്രീറ്റിലാണ് റാലി നടക്കുന്നത്. 

സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം റാലിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിരുന്നെങ്കിലും മുന്‍ നിശ്ചയിച്ച പ്രകാരം മേവാനിയും സംഘവും റാലി സംഘടിപ്പിച്ചു. 

റാലിക്ക് അനുമതി നിഷേധിച്ചത് നിര്‍ഭാഗ്യകരതമാണെന്ന് മേവാനി പറഞ്ഞു. ജനാധിപത്യപരമായി സമാധാനപൂര്‍വം റാലി നടത്താന്‍ ശ്രമിച്ചിട്ടും സര്‍ക്കാര്‍ തങ്ങളെ ലക്ഷ്യമിടുകയാണെന്ന് മേവാനി ആരോപിച്ചു. ജനങ്ങള്‍ തെരഞ്ഞെടുത്ത അവരുടെ പ്രതിനിധിയെയാണ് സര്‍ക്കാര്‍ സംസാരിക്കാന്‍ അനുവദിക്കാത്തതെന്നും മേവാനി ചൂണ്ടിക്കാട്ടി.

 പ്രകടനത്തിന് അനുമതി നല്‍കിയിട്ടില്ലെന്നു ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിരുന്നു. റാലി നിശ്ചയിച്ചതു പോലെ നടക്കുമെന്നു സംഘാടകരും അറിയിച്ചതോടെ നഗരം കനത്ത സുരക്ഷാവലയത്തിലാണ്. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം റാലിക്ക് അനുമതി നല്‍കിയിട്ടില്ലെന്നാണ് വിശദീകരണം.

മേവാനിക്ക് പുറമേ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഖില്‍ ഗോഗോയ്, വിദ്യാര്‍ഥി നേതാക്കളായ ഉമര്‍ ഖാലിദ്, ഷെഹ്‌ല റാഷിദ്, കനയ്യകുമാര്‍ എന്നിവരും റാലിയില്‍ പങ്കെടുക്കുന്നുണ്ട്. 

ജെഎന്‍യുവില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ സഹോദരിയും റാലിയില്‍ പങ്കെടുക്കുന്നുണ്ട്. ഒരുദിവസം എന്റെ സഹോദരന്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ പോരാട്ടം തുടരും. ഒരു നജീബിനെയാണ് കാണാതായത്. ഇന്ന് ആയിരക്കണക്കിന് നജീബുമാരെ എനിക്കറിയാം, നജീബിന്റെ സഹോദരി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com