വൃദ്ധ സന്യാസിയുടെ പിതാവ് ഇനിയില്ല; ഓള്‍ഡ് മോങ്കിന്റെ സ്ഥാപകന്‍ കപില്‍ മോഹന്‍ അന്തരിച്ചു

വിലകുറഞ്ഞ മദ്യം ആളുകളിലേക്ക് എത്തിക്കുക എന്ന ഉദ്യേശ്യത്തോടെ 1954 ലാണ് കപില്‍ മോഹന്‍ ഓള്‍ഡ് മോങ്കിനെ പുറത്തിറിക്കിയത്
വൃദ്ധ സന്യാസിയുടെ പിതാവ് ഇനിയില്ല; ഓള്‍ഡ് മോങ്കിന്റെ സ്ഥാപകന്‍ കപില്‍ മോഹന്‍ അന്തരിച്ചു

ദ്യപാനികളുടെ പ്രീയപ്പെട്ട ബ്രാന്‍ഡായ ഓള്‍ഡ് മോങ്കിന്റെ സ്ഥാപകന്‍ കപില്‍ മോഹന്‍ (88) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗാസിയാബാദിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഏഷ്യയിലെ തന്നെ ഏറ്റവും പ്രമുഖമായ മദ്യനിര്‍മ്മാണ കമ്പനിയായ കപില്‍ മീക്കിന്‍സ് ലിമിറ്റഡിന്റെ ചെയര്‍മാനായി അദ്ദേഹം. 

വിലകുറഞ്ഞ മദ്യം ആളുകളിലേക്ക് എത്തിക്കുക എന്ന ഉദ്യേശ്യത്തോടെ 1954 ലാണ് കപില്‍ മോഹന്‍ ഓള്‍ഡ് മോങ്കിനെ പുറത്തിറിക്കിയത്. മറ്റുള്ള ബ്രാന്‍ഡുകളേക്കാള്‍ വില കുറവായതിനാല്‍ വളരെ പെട്ടെന്ന് ഓള്‍ഡ് മോങ്കിനെ ജനങ്ങള്‍ ഏറ്റെടുത്തു. വൃദ്ധ സന്യാസിയെന്ന പേരും ജനങ്ങളെ ആകര്‍ഷിച്ചു. എന്നാല്‍ അടുത്തിടെയായി ഓള്‍ഡ് മോങ്കിന്റെ വില്‍പ്പനയില്‍ വലിയ കുറവുവന്നതോടെ ഉല്‍പ്പാദനം ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2010 നും 2014 നും ഇടയില്‍ 54 ശതമാനത്തിന്റെ കുറവാണുണ്ടായത്. 

കരസേനയില്‍ ബ്രിഗേഡിയറായിരുന്ന കപില്‍ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ജനറല്‍ ഡയറിന്റെ പിതാവ് എഡ്വേര്‍ഡ് ഡയര്‍ സ്ഥാപിച്ച മദ്യക്കമ്പനി ഏറ്റെടുത്തുകൊണ്ടാണ് ഈ രംഗത്തേക്ക് കടന്നുവരുന്നത്. ആര്‍തോസ് ബ്രൂവെറി ലിമിറ്റഡ്, മോഹന്‍ റോക്ക് സ്പ്രിങ് വാട്ടര്‍ ബ്രൂവെറീസ് ലിമിറ്റഡ് എന്നീ മദ്യക്കമ്പനികളുടെയും മനേജിങ് ഡയറക്ടറായിരുന്നു. കപില്‍ മോഹനെ 2010ല്‍ രാഷ്ട്രം പദ്മശ്രീ നല്‍കി ആദരിച്ചു. സ്തുത്യര്‍ഹ സേവനത്തിനുള്ള വിശിഷ്ടസേവാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. പുഷ്പയാണ് ഭാര്യ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com