നാപ്കിനില്‍ കത്തെഴുതി മോദിക്ക് അയച്ചുകൊടുക്കും; നാപ്കിന്‍ ആഡംബര നികുതിക്കെതിരേ വിദ്യാര്‍ത്ഥി പ്രതിഷേധം

സ്ത്രീകള്‍ക്ക് ഏറ്റവും ആവശ്യമുള്ള പാഡിന് ഏര്‍പ്പെടുത്തിയിരിക്കുന്ന 12 ശതമാനം ജിഎസ്ടി ഉപേക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം
നാപ്കിനില്‍ കത്തെഴുതി മോദിക്ക് അയച്ചുകൊടുക്കും; നാപ്കിന്‍ ആഡംബര നികുതിക്കെതിരേ വിദ്യാര്‍ത്ഥി പ്രതിഷേധം

സാനിറ്റരി നാപ്കിന് ഏര്‍പ്പെടുത്തിയ ആഡംബര നികുതി പിന്‍വലിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയെ എതിര്‍ക്കാന്‍ നാപ്കിനെ തന്നെ ആയുധമാക്കിയെടുത്ത് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ആര്‍ത്തവ ശുചിത്വത്തെക്കുറിച്ചുള്ള അഭിപ്രായം നാപ്കിനില്‍ എഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചുകൊടുക്കാനുള്ള തയാറെടുപ്പിലാണ് മധ്യപ്രദേശിലെ ഗ്വാളിയാറില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകര്‍. സ്ത്രീകള്‍ക്ക് ഏറ്റവും ആവശ്യമുള്ള പാഡിന് ഏര്‍പ്പെടുത്തിയിരിക്കുന്ന 12 ശതമാനം ജിഎസ്ടി ഉപേക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം. 

ജനുവരി നാലിന് ആരംഭിച്ച ക്യാമ്പെയ്‌ലൂടെ 1000 നാപ്കിന്‍ ലെറ്ററുകള്‍ എഴുതാനാണ് ഉദ്ദ്യേശിക്കുന്നത്. ഗ്രാമീണ മേഖലകള്‍ക്ക് ഉയര്‍ന്ന നിരക്കില്‍ നാപ്കിന്‍ വാങ്ങാനാവില്ല. അതിനാല്‍ ആര്‍ത്തവ സമയത്ത് ആവശ്യമായ ശുചിത്വം പാലിക്കാന്‍ സാധിക്കാത്തത് പലരീതിയിലുള്ള രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. നാപ്കിന് ജിഎസ്ടി ഒഴിവാക്കണമെന്നാണ് ആവശ്യമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. 

മാര്‍ച്ച് മൂന്നിന് ആയിരം നാപ്കിനുകള്‍ പ്രധാനമന്ത്രിക്ക് അയക്കാനാണ് ഇവര്‍ പദ്ധതിയിട്ടിരിക്കുന്നത്. ക്യാംപെയ്‌നിന് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണ ലഭിക്കുന്നുണ്ട്. സൗജന്യമായി നാപ്കിന്‍ ലഭ്യമാക്കാനായില്ലെങ്കില്‍ അവയ്ക്ക് നികുതിയെങ്കിലും ഒഴിവാക്കിക്കൊടുക്കണമെന്നാണ് ക്യാംപെയ്‌നിന്റെ സംഘാടകര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com