ആര്‍എസ്എസിലും ബിജെപിയിലും ഉള്ളത് മനുഷ്യത്വമില്ലാത്ത ഹിന്ദുക്കള്‍: സിദ്ധരാമയ്യ

ആര്‍എസ്എസിലും ബിജെപിയിലും തീവ്രവാദികളുണ്ടെന്ന നിലപാടില്‍ മാറ്റം വരുത്താതെ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
ആര്‍എസ്എസിലും ബിജെപിയിലും ഉള്ളത് മനുഷ്യത്വമില്ലാത്ത ഹിന്ദുക്കള്‍: സിദ്ധരാമയ്യ

ബെംഗളൂരു: ആര്‍എസ്എസിലും ബിജെപിയിലും തീവ്രവാദികളുണ്ടെന്ന നിലപാടില്‍ മാറ്റം വരുത്താതെ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അവര്‍ ഹിന്ദുത്വ തീവ്രവാദികളാണ്. ഞാനും ഒരു ഹിന്ദുവാണ്. പക്ഷെ ഞാന്‍ മനുഷ്യത്വമുള്ള ഹിന്ദുവാണ്. അവര്‍ മനുഷ്യത്വമില്ലാത്ത ഹിന്ദുക്കളാണ് അതാണ് ഞാനും അവരും തമ്മിലുള്ള വ്യത്യാസം, അദ്ദേഹം പറഞ്ഞു. 

എന്നാല്‍ രാജ്യത്ത് തീവ്രവാദികളുണ്ടെങ്കില്‍ അതിനുത്തരവാദി കോണ്‍ഗ്രസ് ആണെന്നും കശ്മീരിലെ അവസ്ഥയ്ക്കും അവരാണ് കാരണമെന്നും ബിജെപി തിരിച്ചടിച്ചു. 

ആര്‍എസ്എസിലും ബിജെപിയിലും ബജ്രംഗ് ദളിലുമുള്ളത് തീവ്രവാദികളാണ് എന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രസംഗം. ഇത് ബിജെപിയുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com