പ്ലസ് ടു പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയവുമായി അഫ്‌സല്‍ ഗുരുവിന്റെ മകന്‍

പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഗാലിബ് അഫ്‌സല്‍ ഗുരുവിന് ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം
പ്ലസ് ടു പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയവുമായി അഫ്‌സല്‍ ഗുരുവിന്റെ മകന്‍

ശ്രീനഗര്‍: പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഗാലിബ് അഫ്‌സല്‍ ഗുരുവിന് ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം. ജമ്മു കശ്മീര്‍ ബോര്‍ഡ് ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍ (ബി.ഒ.എസ്.ഇ) ഇന്ന് പ്രഖ്യാപിച്ച പ്ലസ്ടു പരീക്ഷാ ഫലത്തില്‍ 88 ശതമാനം മാര്‍ക്ക് നേടിയാണ് ഗാലീബിന്റെ ജയം.

ബി.ഒ.എസ്.ഇ ഇന്ന് പ്രഖ്യാപിച്ച പ്ലസ്ടു ഫലത്തില്‍ 55,163 പേര്‍ എഴുതിയ പരീക്ഷയില്‍ 33,893 പേരാണ് വിജയിച്ചത്. 2001ലെ പാര്‍ലമെന്റ് ആക്രമണ കേസില്‍ 2013ലാണ് അഫ്‌സല്‍ ഗുരുവിനെതൂക്കിലേറ്റിയത്. 

കശ്മീരിലെ ബാലമുല്ല ജില്ലയിലെ സോപോറിലാണ് അഫ്‌സല്‍ ഗുരുവിന്റെ കുടുംബം താമസിക്കുന്നത്. നേരത്തെ പത്താം തരത്തില്‍ ഗാലിബ് ഗുരുവിന് അഞ്ച് വിഷയങ്ങളില്‍ എ വണ്‍ ഗ്രേഡടക്കം 95 ശതമാനം മാര്‍ക്കുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com