മമതയുടെ ബ്രാഹ്മിണ്‍ കണ്‍വെന്‍ഷനെ നേരിടാന്‍ മുസ്ലീം കണ്‍വെന്‍ഷനുമായി ബിജെപി; ബംഗാളില്‍ പോര് മുറുകുന്നു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബ്രാഹ്മിണ്‍ കണ്‍വെന്‍ഷന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ഒരുങ്ങി ബിജെപി
മമതയുടെ ബ്രാഹ്മിണ്‍ കണ്‍വെന്‍ഷനെ നേരിടാന്‍ മുസ്ലീം കണ്‍വെന്‍ഷനുമായി ബിജെപി; ബംഗാളില്‍ പോര് മുറുകുന്നു

കൊല്‍ക്കത്ത:   തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബ്രാഹ്മിണ്‍ കണ്‍വെന്‍ഷന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ഒരുങ്ങി ബിജെപി. മുസ്ലീം വോട്ടുബാങ്ക് ലക്ഷ്യമിട്ട് മുസ്ലീം കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. ന്യൂനപക്ഷ വിഭാഗത്തിന്റെ സംരക്ഷകരാണ് ഞങ്ങള്‍ എന്നാണ് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്വയം വിശേഷിപ്പിക്കുന്നത്. ഇത് തെറ്റാണെന്ന് ജനങ്ങളെ ബോധിപ്പിക്കുക കൂടിയാണ് കൊല്‍ക്കത്തയില്‍ നടക്കുന്ന മുസ്ലീം കണ്‍വെന്‍ഷനിലുടെ ഉദേശിക്കുന്നതെന്ന് ബിജെപി അറിയിച്ചു.

കഴിഞ്ഞ ദിവസം ബ്രാഹ്മിണ്‍ വോട്ടുകള്‍ ലക്ഷ്യമിട്ട്  തൃണമൂല്‍ കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിരുന്നു. ഇതിന് ബദലായിട്ടാണ് ബിജെപിയുടെ നീക്കം. തൃണമൂല്‍ കോണ്‍ഗ്രസ് രൂപികരിക്കുന്നതിന് മുന്‍പും ന്യൂനപക്ഷ മതവിഭാഗങ്ങള്‍ തങ്ങളെ പിന്തുണച്ചിരുന്നുവെന്ന് ബിജെപി അവകാശപ്പെടുന്നു.

സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ക്ക് തെരഞ്ഞെടുക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച പാര്‍ട്ടിയാണ് ബിജെപിയെന്ന് പാര്‍ട്ടി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അലി ഹുസൈന്‍ അവകാശപ്പെട്ടു. രാജ്യത്തെ ഒരോ പൗരനും പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ടുപോകുകയാണ്. ബംഗാളിലും ഇത് സാധ്യമാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ന്യൂനപക്ഷങ്ങളുടെ വളര്‍ച്ചയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസ് യാതൊന്നും ചെയ്യുന്നില്ല. ത്രിണമൂല്‍ സര്‍ക്കാരിന്റെ കീഴില്‍ ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ പിന്നോക്കാവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നും അലി ഹുസൈന്‍ മുന്നറിയിപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com