മോഷണ കുറ്റം ആരോപിച്ച് കൗമാരക്കാരികളെ തുണിയുരിഞ്ഞ് പരിശോധിച്ചു

മോഷണ കുറ്റം ആരോപിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ ടീച്ചര്‍മാര്‍ തുണിയുരിഞ്ഞ് പരിശോധിച്ചതായി പരാതി.
മോഷണ കുറ്റം ആരോപിച്ച് കൗമാരക്കാരികളെ തുണിയുരിഞ്ഞ് പരിശോധിച്ചു

ഭോപ്പാല്‍: മോഷണ കുറ്റം ആരോപിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ ടീച്ചര്‍മാര്‍ തുണിയുരിഞ്ഞ് പരിശോധിച്ചതായി പരാതി. മധ്യപ്രദേശ് ജോബത് ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. 

ആയിരം രൂപ മോഷ്ടിച്ചതായുളള സഹപാഠിയുടെ ആരോപണമാണ് വസ്ത്രം അഴിച്ച് പരിശോധിച്ചതിന് ആധാരം. രണ്ട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് തങ്ങളെ ടീച്ചര്‍മാര്‍ തുണിയുരിഞ്ഞ് പരിശോധിച്ച് അപമാനിച്ചതായി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പ്രാഥമികഘട്ടമെന്ന നിലയില്‍ ദേഹപരിശോധന നടത്തിയ ടീച്ചര്‍മാര്‍ വിശ്വാസം വരാതെ അടുത്ത മുറിയിലേക്ക് വിളിച്ചുവരുത്തി വസ്ത്രം അഴിച്ച് പരിശോധിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. 

എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേസമയം വസ്ത്രം അഴിച്ച് പരിശോധിച്ചുവെന്ന ആരോപണം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു. വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com