ചരിത്രം കുറിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ ; നൂറാമത് ഉപഗ്രഹത്തിന്റെ വിക്ഷേപണം ഇന്ന് 

ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് രണ്ട് അടക്കം മൊത്തം 31 ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. 
ചരിത്രം കുറിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ ; നൂറാമത് ഉപഗ്രഹത്തിന്റെ വിക്ഷേപണം ഇന്ന് 

ബംഗളൂരു : ഐഎസ്ആര്‍ഒയുടെ നൂറാമത് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2 ന്റെ വിക്ഷേപണം ഇന്ന് നടക്കും. ഉപഗ്രഹ വിക്ഷേപണത്തിന്റെ 28 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ വ്യാഴാഴ്ച ആരംഭിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഇന്ന് രാവിലെ ഒമ്പതരയോടെ പിഎസ്എല്‍വി സി-40 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചുയരും. 

മറ്റുരാജ്യങ്ങളുടെ 28 ചെറു ഉപഗ്രഹങ്ങളും  ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് രണ്ട് അടക്കം മൂന്ന് ഉപഗ്രഹങ്ങളുമാണ് പിഎസ്എല്‍വി 40 സിയില്‍  വിക്ഷേപിക്കുന്നത്. മൊത്തം 31 ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. 

കാര്‍ട്ടോസാറ്റിന് 710 കിലോഗ്രാമും മറ്റ് ഉപഗ്രഹങ്ങള്‍ക്ക് 613 കിലോഗ്രാമുമാണ് ഭാരം. കാര്‍ട്ടോസാറ്റ് രണ്ട് ഭൗമ നിരീക്ഷണ ഉപഗ്രഹമാണ്. ഭൂമിയിലുള്ള ഏത് വസ്തുവിന്റെയും ചിത്രം വ്യക്തമായി പകര്‍ത്താന്‍ കഴിവുള്ള മള്‍ട്ടിസ്‌പെക്ട്രല്‍ ക്യാമറയാണ് കാര്‍ട്ടോസാറ്റിന്റെ സവിശേഷത. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com