ബെം​ഗളൂരുവിനെ ഇന്ത്യയുടെ രണ്ടാം തലസ്ഥാനമാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കർണാടക മന്ത്രി

ഇ​ന്ത്യ​യു​ടെ ര​ണ്ടാ​മ​ത്തെ ത​ല​സ്ഥാ​ന​മാ​യി ബെ​ഗ​ളൂ​രു​വി​നെ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ക​ർ​ണാ​ട​ക മ​ന്ത്രി.
ബെം​ഗളൂരുവിനെ ഇന്ത്യയുടെ രണ്ടാം തലസ്ഥാനമാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കർണാടക മന്ത്രി

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ര​ണ്ടാ​മ​ത്തെ ത​ല​സ്ഥാ​ന​മാ​യി ബെ​ഗ​ളൂ​രു​വി​നെ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ക​ർ​ണാ​ട​ക മ​ന്ത്രി. വ്യാവസായിക മ​ന്ത്രി ആ​ർ.​വി ദേ​ശ്പാ​ണ്ഡെ​യാ​ണ് ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചു.

ഇ​ന്ത്യ​ക്ക് ര​ണ്ടാം ത​ല​സ്ഥാ​നം ഉ​ണ്ടാ​കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. ബം​ഗ​ളൂ​രു ആ​വ​ശ്യം പൂ​ർ​ണ​മാ​യും നി​ർ​വ​ഹി​ക്കു​മെ​ന്നും ദേ​ശ്പാ​ണ്ഡെ പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ വ​ലി​പ്പ​വും വി​സ്താ​ര​വും അ​നു​സ​രി​ച്ച് ഒ​രു സ്ഥ​ല​ത്തു​നി​ന്നും നി​യ‌​ന്ത്രി​ക്കു​ക എ​ളു​പ്പ​മ​ല്ല. രാ​ജ്യം അ​തി​ന്‍റെ ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​ലും ഘ​ട​ന​പ​ര​മാ​യ മാ​റ്റ​ത്തി​ലും ദേ​ശീ​യ പു​ന​ർ​നി​ർ​മാ​ണ​ത്തി​ലും വി​പു​ല​മാ​യ പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ പ്ര​ത്യേ​കി​ച്ചും ഒ​രു പ്ര​ദേ​ശ​ത്തു​നി​ന്നും നി​യ​ന്ത്രി​ക്കു​ക​യെ​ന്ന​ത് അ​സാ​ധ്യ​​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com