സുപ്രീംകോടതിയില്‍ പൊട്ടിത്തെറി: ജസ്റ്റിസ് ചെലമേശ്വറിനെ പിന്തുണച്ച് കൂടുതല്‍ ജഡ്ജിമാര്‍

സുപ്രീംകോടതിയുടെ ഭരണ സംവിധാനം താളം തെറ്റിയെന്ന് വാര്‍ത്താ സമ്മേളനം നടത്തി ആരോപണം ഉന്നയിച്ച സുപ്രീം കോടതി ജഡ്ജി ചെലമേശ്വറിനും മറ്റ് മൂന്നു ജഡ്ജിമാര്‍ക്കും പിന്തുണയുമായി കൂടുതല്‍ ജഡ്ജിമാര്‍
സുപ്രീംകോടതിയില്‍ പൊട്ടിത്തെറി: ജസ്റ്റിസ് ചെലമേശ്വറിനെ പിന്തുണച്ച് കൂടുതല്‍ ജഡ്ജിമാര്‍

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ ഭരണ സംവിധാനം താളം തെറ്റിയെന്ന് വാര്‍ത്താ സമ്മേളനം നടത്തി ആരോപണം ഉന്നയിച്ച സുപ്രീം കോടതി ജഡ്ജി ചെലമേശ്വറിനും മറ്റ് മൂന്നു ജഡ്ജിമാര്‍ക്കും പിന്തുണയുമായി കൂടുതല്‍ ജഡ്ജിമാര്‍ രംഗത്ത്. നാഗേശ്വര്‍ റാവു, എസ് എ ബോബ്‌ഡേ എന്നിവരാണ് പിന്തുണയുമായി രംഗത്തെത്തിയത്. 

നേരത്തെ ചെലമേശ്വറിനൊപ്പം കോടതി നടപടികള്‍ നിര്‍ത്തിവച്ച് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്,കുര്യന്‍ ജോസഫ്,മദന്‍ വി ലോക്കൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിന് ഒപ്പം വന്നിരുന്നു. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നടപടികളില്‍ പ്രതിഷേധിച്ചാണ് രാജ്യ ചരിത്രത്തിലാദ്യമായി ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. 

ഭരണസംവിധാനം മെച്ചപ്പെടുത്തണം എന്നാവശ്യപ്പെട്ട് രണ്ട് മാസം മുമ്പ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ എല്ലാ ശ്രമങ്ങളുംെ പരാചയപ്പെട്ടതുകൊണ്ടാണ് ഇപ്പോള്‍ പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തേണ്ടി വന്നതെന്ന് ജഡ്ജിമാര്‍ ആരോപിച്ചിരുന്നു. 

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊറാബുദ്ദീന്‍ ഷയ്ഖ് വധക്കേസില്‍ വാദം കേട്ടിരുന്ന ജഡ്ജി ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട നടപടികളിലെ അതൃപ്തിയാണ് മുഖ്യകാരണം എന്നാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com